സ്വരരാഗലയതാളം
വരമേകുമൊരുകാലം
ഇരുളിന്റെ വാരിധിയിലിതളായി വിരിയുന്ന
ഗുരുവിന്റെയനുഗ്രഹത്തിരിനാളം
പുലരിക്ക് അരുണന്റെ വര്‍ണ്ണജാലം
സ്വരരാഗലയതാളം…
സൂര്യപ്രഭാവത്തിനാനന്ദലഹരിയില്‍
വിരല്‍ത്തുമ്പില്‍
മലര്‍ വിരിഞ്ഞു
ഹൃദയതംബുരു
മീട്ടും ശ്രുതിയില്‍
ഗുരുശിഷ്യബന്ധമുണര്‍ന്നു
സ്വരരാഗലയതാളം….
ആയിരം രാഗത്തിനനവദ്യ ഭാവങ്ങള്‍
അകതാരില്‍ തേന്‍ചൊരിഞ്ഞു
മധുരസംഗീതത്തിന്നലയാഴി
മുന്നില്‍ വാത്സല്യത്തിരകള്‍ തീര്‍ത്തു
സ്വരരാഗലയതാളം…











