LIMA WORLD LIBRARY

പൂവിളിയുടെ ഓണം, ഒരോര്‍മ്മ-പ്രൊഫ: കവിതാ സംഗീത്‌

പാടത്ത് പൊന്നണിഞ്ഞ കൊയ്ത്തുകഴിഞ്ഞ്,

പാടങ്ങളില്‍ പുഞ്ചിരി വിരിഞ്ഞു.
മാവേലി മന്നന്റെ വരവിനായി,

മനസ്സുകളില്‍ പൂക്കളമൊരുങ്ങീ.
അത്തം പത്തിന് പൂവിടാന്‍ ഓടിയെത്തി,

കുട്ടികളാഘോഷിച്ചു പൂവിളിയുമായി.

ഓണക്കോടി ഉടുത്ത് നില്‍ക്കും പെണ്‍കൊടികള്‍,

സന്തോഷത്തിന്റെ നിറകുടമായി.
കളിചിരികളാല്‍ വീടുകള്‍ നിറഞ്ഞു,

സൗഹൃദത്തിന്റെ മധുരം നുകര്‍ന്നു.

ഓണപ്പാട്ടുകള്‍ പാടി തുമ്പിതുള്ളല്‍,

ഊഞ്ഞാലാടി പാട്ടും പാടി മുന്നോട്ട്.
വിളമ്പിയപ്പോള്‍ വിഭവങ്ങള്‍ നിരന്നു,

ഓണസദ്യയുടെ സ്വാദ് നുണഞ്ഞു.
ഒന്നിച്ചിരുന്നുണ്ടുമറിയാതെ,

മനസ്സുകളില്‍ സ്‌നേഹം നിറഞ്ഞു.
നല്‍കിയതൊന്നും മറക്കാത്ത മനസ്സ്,

കൈനീട്ടമായി നന്മകള്‍ പങ്കിട്ടു.
വാക്കുകളാല്‍ സ്‌നേഹം കൈമാറി,

സന്തോഷം തുള്ളിത്തുളുമ്പി.
ഓണക്കാലം വന്നല്ലോ,
നന്മയുടെയും സ്‌നേഹത്തിന്റെയും കാലം.

ഓര്‍മ്മകളില്‍ മാത്രം ആ നന്മ,
നമ്മുടെ മനസ്സ് മാറിയെന്ന് മാത്രം.
പൂവിളി കേട്ടാല്‍ ഉണരും നാടുകള്‍,

മനസ്സുകളില്‍ ഐക്യം നിറച്ച്.
നമ്മുടെ നാടിനെ വീണ്ടും സ്‌നേഹിക്കാം,

നന്മയുടെ ഓണം നമുക്ക് തിരിച്ചെടുക്കാം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px