LIMA WORLD LIBRARY

ചൂല്‍-ഡോ. അനില്‍ കുമാര്‍ എസ്.ടി

അഴുക്കിനെത്തഴുകി
വഴുക്കുന്നതറയില്‍ മെഴുകി
കുപ്പയില്‍ നൃത്തംചവിട്ടി
പൊടികളെ കോരിയെടുത്ത്
മുറ്റത്ത് കുത്തിനടന്ന്
കൂനുന്ന തള്ളക്കൊപ്പം മുടന്തിയും
ചേലുള്ള പെണ്ണിന്റെ കൈയില്‍
തൂങ്ങിക്കിടന്നു തിരിഞ്ഞും
ചെളികോരി, പൊടിവാരി
തേഞ്ഞുപോകുന്നൊരു ചൂലുഞാന്‍.

ചൂലെങ്കിലുമൊരുചൂലിന്‍
ഹൃദയമെനിക്കില്ലേ
ചൂളാത്ത മനസ്സുമെനിക്കില്ലേ
ചെളിവാരിത്തളരുന്നയെന്നെ
പരിഹാസകണ്ണാല്‍ നോക്കാമോ
പൊടികോരി തുമ്മിക്കരയുന്ന
ചൂലിനെവെറുപ്പാലെ
ഓര്‍ത്തു തൊഴിക്കാമോ.

ചൂലടിക്കുന്ന കൈകളും
ചൂലുചുമക്കുന്ന കാലുകളും
ചൂലായ് ഉറച്ച മനസ്സും
ചൂലായി മിടിക്കുന്ന ഹൃദയവും ചൂലുകള്‍
കാലം വലിച്ചെറിയുന്ന പേക്കോലങ്ങള്‍
കുറ്റിച്ചൂലായ് മാറാലമൂടി ചിതലുതിന്നുന്ന
സത്യങ്ങള്‍, സ്മാരകങ്ങള്‍.

നിന്റെ വിഴുപ്പറിയുന്നവന്‍
കറുപ്പറിയുന്നവന്‍ കലര്‍പ്പറിയുന്നവന്‍
കിടക്കയുടെ അടിതിരയുന്നവന്‍
വിഴുപ്പിന്റെ മുഖമറിയുന്നവന്‍
വലിച്ചെറിഞ്ഞ ഹൃദയമറിഞ്ഞവന്‍
കീറിയവാക്കു തൂത്തെടുക്കുന്നവന്‍
നാറിയമോഹം തൂത്തെറിയുന്നവന്‍
നിന്നെയൊരിക്കലും ചവറിന്റെ
വീഞ്ഞപ്പെട്ടിയിലാവാതെ നോക്കുന്ന
ഉള്ളിന്റെയുള്ളിലെ കുറ്റിച്ചൂലു ഞാന്‍!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px