ഇടവ പാതി എത്തിയില്ല, ഇടമഴ മുന്നേ തിമിര്‍ത്തു നൃത്തമാടി.
കൂട്ടിന് പടിഞ്ഞാറന്‍ കാറ്റിന്റെ താണ്ഡവം,
മേളത്തിനിടിപടഹവും.
പള്ളിക്കൂടം തുറക്കാന്‍ കാലമായി ‘
വേനലവധിയുടെ
നിര്‍ഗുണ പരിഹാര
പാഠശാലക്ക് പുറത്ത് വന്നില്ലുണ്ണികള്‍ തന്‍ കളിചിരികള്‍,
ട്യൂഷന്‍ , നൃത്തം, കളരി കരോട്ട, കുച്ചിപ്പുടിയും ‘കഥകളി വര്‍ണ്ണങ്ങള്‍,
കൃഷ്ണനാട്ടവും പിന്നെ രാമനാട്ടവും പഠിപ്പിത് പിടിപ്പത്പണിയായ് മാറി.
ബാല്യങ്ങളങ്ങനെ യിങ്ങളെ .
പച്ചമാങ്ങാ പുളിപ്പില്‍ , ചൂണ്ടലില്‍ കോര്‍ത്ത മിനില്‍,
അരക്കൊട്ടിച്ച് പിടിച്ച കൊറ്റിയില്‍,
മുട്ടുടഞ്ഞ ഗോട്ടിയുടെ സംഗീതത്തില്‍,ആഘോഷിച്ചവധികള്‍ , മനം നിറഞ്ഞ വരുണ്ടിവിടെ,
(പുതിയഓണ വിശേഷങ്ങള്‍ :)
മഴ മാറി . ഓണാവധിയും, കഴിഞ്ഞു
സ്‌കൂള്‍ ബസ് മുറ്റത്ത് പറന്നെത്തി. ചാറ്റല്‍ മഴയില്‍ ഓണക്കോടിനനഞ്ഞോട്ടി’
ടീച്ചര്‍: വിശേഷമാരാഞ്ഞു കാത്തിരുന്നു.
കുട്ടികള്‍പലവിധം ,
ഓണ വിശേഷങ്ങള്‍ പങ്കുവച്ചു.
ഉണ്ണിമോള്‍ ചൊല്ലി’
റൈസ് മുളയ്ക്കുമിടം കണ്ടു, വിന്‍ഡോയ്ക്ക്പുറത്ത് റെയ്ന്‍ കണ്ടറിഞ്ഞു , തണുപ്പറിഞ്ഞു.
ബര്‍ഗറിന്‍ രുചി വിട്ട് ‘
അവിയലിന്‍ രുചിയറിഞ്ഞു.
പായസത്തിന്‍ രുചിയില്‍,
ഹാര്‍ട്ട് ലില്ലി പൂക്കളായ് വിരിഞ്ഞു.
ബനാന ലീഫില്‍ മുത്തശ്ശിയോടൊപ്പം ലഞ്ചും കഴിച്ചു.
ബട്ട് ……ഹൂയീസ് മാവേലി…..











