മരണമൊരിരുണ്ട പുഴ
മരണമൊരിരുണ്ട സൂര്യന്‍
മരണമൊരു പടിയിറക്കം
മരണമാണവസാന ചിത്രവും.
മരണമൊരു സത്യം
മരണമപ്രതീക്ഷിതം
മരണമാം വേര്‍പാടിലടരും
മലരുപോല്‍ ബന്ധങ്ങളും!
മരണമൊരുമതിലിനപ്പുറം
മരണമൊരന്ത്യമഹന്തതന്‍
മരണമവസാനനന്മതന്‍
മരണമേ, നീയിന്നരികിലായ്.
മരണമൊരു ശൂന്യത
മരണമോ സുനിശ്ചിതം
മരണമൊരു പ്രഹേളിക
മരണം ചിതയിലവസാനവും.
മരണമൊരു ചിത്രമായ്
മനസ്സിലോ രണ്ടുനാള്‍
മനസ്സടുത്തറിഞ്ഞവര്‍
മാറുന്നിവിടന്യരായ്.
മരണമാം നിദ്രയില്‍
മറുവാക്കില്ലാതനുഗമിക്കാം
മതിവരുവോളമിന്നോമനിക്കാന്‍
മധുരമല്ലോര്‍മ്മകള്‍ ചിലതെങ്കിലും.











