LIMA WORLD LIBRARY

യാത്രാപഥം-ജയന്‍ വര്‍ഗീസ്‌

അത്രമേല്‍ കരുതുന്നൊരാദി ചിന്ത എന്റെ

ചിത്തത്തിലുണരുന്ന ജീവ സത്ത.

മുത്തായി മാറ്റുന്ന ചിപ്പിയായ് ഭൂമിയാം

സത്യ പ്രപഞ്ച മഹാ സാഗരം. !

ഒറ്റയ്ക്ക് നിന്ന കണികാ ദ്വയങ്ങളില്‍-

അദ്വൈത സത്തയാ മേക . ചിന്ത

വര്‍ത്തമാനത്തെ ചലിപ്പിച്ച യത്ഭുത

സത്യ സമര്‍പ്പണം ജീവ ലോകം !

പൊട്ടിത്തെറിച്ചുരുവായിയെങ്കില്‍ അതില്‍

കൃത്യമായുള്‍ച്ചേര്‍ന്ന പൂര്‍വാശ്രമം

എത്രയോ കോടി കഷണങ്ങളില്‍ ജീവ

ത്വത്തായി വാഴും ചൈതന്യ ധാര !

പൊട്ടിവിരിഞ്ഞ പ്രകാശം തമസിന്റെ

ഭിത്തിയില്‍ ചിത്രങ്ങള്‍ കോറിടുമ്പോള്‍

എത്ര നിസാര കണികയിലും ഒരു

പുത്തന്‍ പ്രസാദ വിലോല ഭാവം !

സപ്രേമം വാരിപ്പുണര്‍ന്നു നിഗൂഢമാം

മുത്തും പവിഴവും വാരി വാരി

അക്കരെയേതോയുഗത്തിന്റെ ചില്ലയില്‍

മറ്റൊരു പൂവായ് വിരിഞ്ഞുവെങ്കില്‍ !

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px