ഹൃദയം……. ഹൃദയം
മധുരവും കയ്പുമിന്നേറെ
നുകര്‍ന്നൊരാ മധുര മനോഹര തീരം…
അതില്‍ കല്ലുപതിച്ചൊരാ അറകളേറെ
വാടിയ പൂക്കളും കനവുമേറെ (ഹൃദയം…..)
കൗമാരമേകിയ കല്പനയും
യൗവനം നെയ്‌തൊരാ വാസന്തവും
കാലങ്ങളേകിയ കണ്ണുനീരും പിന്നെ
ജീവിതമാകുന്ന നിലവറയും (ഹൃദയം…..)
നന്മകള്‍ വിതറുന്ന സൗഹൃദവും
സ്മരണകളുറങ്ങുന്ന മണിയറയും
എരിയും ചിരാതാകും മോഹങ്ങളും
ഒടുവിലൊക്കെ വെടിഞ്ഞൊരാ പദയാത്രയും (ഹൃദയം…..)











