കാണാന്‍ മൊഞ്ചുള്ളൊരുമ്മയെ കണ്ടുവോ..
ഉമ്മയല്ല ഇതുമ്മുമ്മയാണു..
മക്കളും പേരമക്കളുമായി
സന്തതി പരമ്പര ധാരാളമുള്ള
വലിയൊരു തറവാട്ടിന്‍ അധിപ
യാണെന്നു
ഒറ്റ നോട്ടത്തില്‍ത്തില്‍ മനസ്സി
ലാകും..
കാച്ചിയും തട്ടനും കുപ്പായവുമിട്ടു
കഴുത്തില്‍ ചങ്കേലസ്സും കൊരലാരവും
കെട്ടി
കാതില്‍ തോഡയും ചിറ്റും അലുക്ക ത്തും ചാര്‍ത്തി
കൈകളില്‍ കാപ്പും കാച്ചിക്കു മേലേ അരഞ്ഞാണവും
പോരാഞ്ഞു പട്ടകവും താലിച്ചെപ്പു
മായ്
ആഢ്യത്വമുള്ളൊരു ഉമ്മുമ്മയങ്ങനെ
മെത്തമേലേറി പുഞ്ചിരിയോടെയിരിക്കുകയാണു…
എത്രയോ പേരെ പരിപാലിച്ചും
വരുന്നോരെയൊക്കെ സല്‍ക്കരിച്ചും
നല്ല അന്തസ്സിലിങ്ങനെ കുടുംബഭരണം
നടത്തിപ്പോരുന്നയാളാണെന്നു നമുക്കൂ ഹിക്കാവുന്നതല്ലെയുള്ളു..
അരികില്‍ ചോപ്പുരാശിയുള്ള
കറുപ്പു കരയന്‍ കാച്ചി മുണ്ടാണുടു ത്തിരിക്കുന്നതു..
നല്ല വെളു വെളുത്ത മസ് ളിന്‍ തുണി കൊണ്ടു
മുഴുക്കയ്യായ് തയ്ച്ച കുപ്പായവും അതില്‍ സ്വര്‍ണ്ണക്കുടുക്കും,
കുപ്പായക്കൈയൊന്നു തെറുത്തു
കയറ്റി വെച്ചിട്ടുമുണ്ടു..
ആ കയ്യില്‍ നല്ല പള പളാ മിന്നുന്ന പൊന്നിന്‍ വളകള്‍
കിലു കിലാ എന്നു ചിരിക്കുകയാണു..
വേണ്ടപ്പെട്ടോരാരോ മുറിയില്‍ വന്നിട്ടു ണ്ടെന്നു
ആ നിറചിരി കണ്ടിട്ടു തോന്നുന്നുണ്ടു..
ഇച്ചിരി പ്രായമൊക്കെ ആയിക്കഴി ഞ്ഞാല്‍
ആരെങ്കിലും ഒക്കെ ഇതു പോലെ കാണാന്‍ വരുന്നതു
ഏറെ സന്തോഷമുള്ള കാര്യമാണേ..
എന്തെങ്കിലുമൊക്കെ മിണ്ടിയിരിക്കാം
നാട്ടു വര്‍ത്താനങ്ങള്‍ കേള്‍ക്കയു മാവാം..
കാണാന്‍ ചന്തമുള്ള ഈ ഉമ്മുമ്മയെ
പെരുത്തിഷ്ടമായെന്നു മാത്രമല്ലാ
കണ്ടാല്‍ കൊള്ളാമെന്നൊരു പൂതി
ഉള്ളിന്റെയുള്ളില്‍ ഉദിക്കുന്നുമുണ്ടേ…??













