LIMA WORLD LIBRARY

അര്‍ച്ചനപ്പൂക്കള്‍-പ്രസന്ന നായര്‍

പ്രദക്ഷിണ വീഥിയില്‍
പ്രണവ മന്ത്രം ചൊല്ലി
പ്രിയതേ നീ വലം വെച്ചിടുമ്പോള്‍
മിഴികോണില്‍ വിടരുന്ന
അര്‍ച്ചന പൂക്കളിന്‍
ഇതളില്‍ എന്‍ രൂപം
തെളിയുന്നുവോ ?

അരയാല്‍ ചുറ്റി
സൂര്യഗായത്രി പാടി
അര്‍ദ്ധനിമീലിതയായ്

നിന്നീടുമ്പോള്‍
ചൊടികള്‍ ഉരുവിടും

ദേവനാമങ്ങളില്‍
അറിയാതെന്‍ പേര്‍
തുളുമ്പുന്നുവോ ?

കളഭക്കുറി ചാര്‍ത്തി
തുളസിക്കതിര്‍ ചൂടി
നിന്‍ പാദം മണ്‍തരി

ചുംബിക്കുമ്പോള്‍
കാലടിയെഴുതുന്ന
വര്‍ണ്ണച്ചിത്രങ്ങളില്‍
ഒരു വര്‍ണ്ണം ഞാനായ്
വിടരുന്നുവോ?

അമ്പലച്ചുവരിലെ
ശൃംഗാര ശില്പത്തിന്‍
അംഗോപാംഗ
വടിവണിയും നിന്‍
പൂവുടല്‍ തഴുകും
തെന്നലിന്റെ
കൈകള്‍ ഒരു
മാത്രയെന്‍ മേനി
പുണരുന്നുവോ ?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px