LIMA WORLD LIBRARY

പിന്നിട്ട കനല്‍വഴികള്‍-മാലൂര്‍ മുരളി

സോദരേ ….!
മര്‍ത്യരാംനമ്മുടെ കനല്‍ജീവിതപ്പാത –
യൊന്നുതിരിഞ്ഞുനോക്കീടാം

അക്ഷരത്തീണ്ടലാലായിരം വര്‍ഷ-
മടിമകളായിക്കഴിഞ്ഞവര്‍ നാം.

നായ്ക്കള്‍ നളരികളുരഗങ്ങളല്ലേതുമെഥേഷ്ടം

വിഹരിക്കും വഴിത്താരപോലുമേ……

ബ്രാഹ്‌മണ വിലക്കിന്‍കരാളഹസ്തങ്ങളാല്‍. .
അവര്‍ണ്ണര്‍ക്കയിത്തമായ്മാറ്റി…..!

നവോത്ഥാനകാലപോരാട്ടവീര്യത്തിന്‍

പാതയില്‍ വിപ്‌ളവക്കൊടിയതു
ശക്തിപ്രാപിച്ചതും
നന്മയ്ക്കുവളമായ് കരുത്തു പ്രാപിച്ചതു –
മോര്‍മ്മയിലൂടെച്ചികഞ്ഞെടുക്കുംന്നേരം

കാലം നമുക്കുനല്കുന്ന നല്ലോര്‍മ്മകള്‍……..

ഒന്നിച്ചുകൂടിപഠിച്ചിടാന്‍ ഭക്ഷണ-

മൊന്നിച്ചിരുന്നുകഴിക്കാന്‍

വസ്ത്രമെഥേഷ്ടംധരിക്കാന്‍

പേരും തൊഴിലുമെന്നല്ല നമ്മള്‍ – —
ക്കെല്ലാംസ്വതന്ത്രമായ് ചെയ്യാന്‍

അവസരമേകിയദീപശിഖകളാം
മഹാത്മാക്കള്‍ഗമിച്ചകാലടികളെ
പിന്തുടര്‍ന്നൂര്‍ജ്ജരായ് മുന്നോട്ടു പോയിടാം…
സമത്വമുണ്ടാകുന്നകാലം വരെ .

ഭരണഘടനവിഭാവന
ചെയ്യുന്നു തുല്യതയ്ക്കായുള്ള നിയമം
നേടണം നേടിയെടുക്കണമാരുടേം
ഔദാര്യമല്ലവകാശമോര്‍ക്ക……

പോരാട്ടമവശര്‍ക്കുവേണ്ടിയായിടണം
പോറ്റണമരെയുമിന്‍ഡ്യ …..

ഓരോ മനുഷ്യന്റെ ജീവിതത്തിന്നായും
കര്‍മ്മ –
കാണ്ഡം തുറക്കേണ്ടോര്‍…..!
…..

ഒരുനേരമന്നംകഴിക്കാന്‍

വകയില്ലാ മനുഷ്യരുണ്ടിന്നുമീ
ജന്മഭൂവില്‍…….!

അന്തിയുറങ്ങാനൊരു കൂരയില്ലാതെ
കേഴുന്നനാടുമീയിന്‍ഡ്യാ…….!

അക്ഷരത്തീണ്ടലേറ്റിന്നും മൃഗതുല്യരാ –
യലയും സ്വതന്ത്രമായുള്ള മണ്ണില്‍….

തെണ്ടിനടക്കുന്ന ലക്ഷോപലക്ഷങ്ങ –
ളിന്‍ഡ്യ പെറ്റുണ്ടായ മക്കളല്ലോ……..?

ചിന്തിക്കുകൂട്ടരേനമ്മള്‍തന്‍ സോദരര്‍
ചന്തമില്ലാതെജീവിപ്പോര്‍……

അവരുടെ സ്വസ്തമാം ജീവിതമല്ലയോ

രാജ്യത്തിന്‍ സ്വസ്തിയെന്നോര്‍ക്കൂ……..

അതുതന്നെയാകണമിന്‍ഡ്യ തന്‍
വികസന സ്വപ്നങ്ങളായ് ഭവിച്ചീടാന്‍…..

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px