അവഗണനയല്ലിന്നെനിക്കു വേണ്ടത്
പരിഗണനയെന്നു ലോകമേ തിരിച്ചറിയുക
കൂ4ത്തമുനകളേറ്റു പിടയുകയാണെന്നും
കണ്ണിലെ സൂര്യന്റെ തിരി താഴ്ത്തുക
അപരാധമൊന്നും ചെയ്തതല്ല അനന്യ,
ഓര്‍മ്മകള്‍ നൊമ്പരത്തീയില്‍ വിതുമ്പിടുന്നൂ..
ഗര്‍ഭഗൃഹത്തിന്റെ വാതില്‍ക്കലാ വാര്‍ത്ത
ലി0ഗസ്വത്വം തേടി, അന്നു ശിരസ്സുകള്‍ താണു…..
ആരൊക്കെയോ, നീണ്ടു സഹായവാഗ്ദാനങ്ങള്‍
പാഴ് വാക്കായിമാത്രം ഒടുങ്ങീടവേ
തൊഴിലു തേടാനിടമില്ല, ഒരുനാള്‍
വിദ്യയും ശിക്ഷണവും തട്ടിക്കളഞ്ഞതും
സുഹൃത്തുക്കള്‍ എന്നും അകലമിട്ടതു0
കളിക്കളത്തില്‍ ഒറ്റപ്പെട്ടതും..
മരണം ഒരായുസ്സിലൊരിക്കല്‍ മാത്രം, പക്ഷേ;
ഞങ്ങളാണെങ്കിലോ അതൊന്നിലേറെ
വിശപ്പിന്റെ മുറവിളിയേറിടും നേരം
തട്ടിയെടുത്തിട്ടുണ്ടാവാ0 പൊറുത്തീടുക
അതിജീവനത്തിന്റെ ശരശയ്യയിലാണെങ്കിലും
ഒരു മാത്രയാസ്വദിച്ചീടട്ടേ ഈ പുണ്യഭൂമി
ചേര്‍ത്തണച്ചീടുക, ഇരുകാലിയായ് കാണുക
ഉപജീവന പോരാട്ടം, കൈകോര്‍ക്കുക











