പ്രണയത്തിന്റെ
മഹാസാഗരമാണ്
കവിത.
നിലയ്ക്കാത്ത
തിരയിളക്കം
വരികളായി
തിളച്ചു പൊന്തും.
ആഴമളക്കാന്‍
സാധിക്കാതെ
അഗാധതയിലേക്ക്
ഊളിയിടും.
നീല ഞരമ്പുകള്‍
വലിഞ്ഞു മുറുകി
ചിന്തകളിലേക്ക്
ആവാഹിയ്ക്കും.
വറ്റാത്ത ഉറവയായി
വരിയൊഴുക്ക്
ചമയമിട്ട്…
ചന്തം കൂട്ടും.
ആകാശം പകര്‍ന്ന
അഗാധനീലിമപോല്‍
അഴകേറും….
സൗന്ദര്യത്തിന്
മാറ്റ് കൂട്ടും.
ആശയവിനിമയം
അക്ഷരപൂക്കളാല്‍
അനുഭൂതിയായി
തിരയിലെ നുരയായ്..
ഒഴുകിയെത്തും.
ചുറ്റിയുഴലുന്ന
അലകള്‍
വൃത്തമായി
അലങ്കാരം
നിറയ്ക്കും.
തീരാനഷ്ടങ്ങളെ
നികത്തുവാന്‍
ഇഷ്ടങ്ങളുടെ..
കൂടെ ഇളകി മറിയുന്ന
തിരയായി യാത്ര
പോകും.













