ഓളത്തില്‍ ചാഞ്ചാടിയും
താളത്തില്‍ കുണുങ്ങിയും
ഒഴുകി നടപ്പാണ് നൗകയാം കമനിയും
വിണ്ണതിലൊരു കൂട്ടം
വാരിദമൊഴുകുന്നു
വശ്യമാമൊരു
പഞ്ഞിത്തുണ്ടുകള്‍ ചേര്‍ന്ന പോലെ
അരുണനസ്തമയഛായയി-
ലൊളിക്കുവാനാഴിയിലകലെയായ്
മാറുമാ കാഴ്ച കാണാം
ഓരത്തായ് മാമരത്തിന്‍ ചില്ലകള്‍
മെല്ലെയതാ ആയത്തില്‍ തൊടാനായി
കൊതിക്കുന്നംഭസ്സിനെ
കണ്ണിനു കുളിരേകും കാഴ്ചകള്‍
കാണുവാനായമ്മയാം
പ്രകൃതിയിലലിയാം
വൈകീടാതെ













