ഹരിതവര്‍ണ്ണപ്പുതപ്പണിഞ്ഞൊരു നാട്.
ഹരിനാമജപമാലകോര്‍ക്കുമീനാട്.
ആഴിയുമൂഴിയും ചേര്‍ന്നിവിടെ
ആനന്ദനൃത്തമാടിടുന്നനാട്.
കേരകേദാരവൃന്ദങ്ങള്‍പാടുന്ന നാട്
തെയ്യവും തിറയുമാടുന്നനാട്.
തിരയും തീരവും കരയും കായലും ചേര്‍ന്ന് –
തിരനോട്ടം നോക്കുന്നനാട്.
മകരകുളിരുപേറിയമാമലകളില്‍
മധുരപ്പൂഞ്ചോലകളുണര്‍ന്ന നാട്.
കാടും കടലും കൈകൊട്ടിപ്പാടുന്നനാട്
കര്‍ണികാരം കനകക്കസവണിയുംനാട്.
സംഗീതസാഗരംസ്‌നാനംകഴിക്കുമെന്‍നാട്
സരസ്വതിവീണമീട്ടിടുന്നനാട്.
കേരകേളികള്‍ പാടുന്നനാട്, എന്റെ ചാരുകേരളനാട്.













