മുറ്റത്ത് മണി മുത്തുകള്‍
മണ്ണുവാരിക്കളിക്കുന്നു
മുത്തുവാരാനെന്നവണ്ണം
മണിത്താരകളാശത്ത് !
മുല്ലുക്കുളത്തിന്‍
അരുകിലെത്തി
മണ്‍കുടത്തില്‍
മൂന്നും ജലം നിറച്ച്
മുറ്റത്തെ മാവിന്‍ ചുവട്ടിലെത്തി .
മടിയില്‍ത്തിരുകിയ പൊതിയഴിച്ച്
മാനത്തുമിന്നും പ്രഭകണക്കേ
മതിവരോളം
അവള്‍
എണ്ണിനോക്കി .
മൂന്നാലു കാശിനി ബാക്കിയുണ്ട് !
മുക്കിലെ മൂപ്പന്റെ കടയില്‍ചെന്ന്
മുത്തുകള്‍ക്കുണ്ണുവാന്‍ വാങ്ങിടേണം
മൂന്നാലിടങ്ങഴി അരിയും പിന്നെ
മൂന്നുനാലുപ്പേരി കൂട്ടങ്ങളും !
മണ്ണിന്റെ മക്കള്‍ക്കിന്നു പാരില്‍
മണ്ണുവാങ്ങാനൊരു താങ്ങുമില്ല
മണ്ണെണ്ണ വാങ്ങി മതിവരോളം
മായാപ്രപഞ്ചം
കണികാണുവാനും !
മനസ്സിലെ മാണിക്യ പൊതിയഴിച്ച്
മനക്കോട്ടയിന്നും
കെട്ടിനോക്കി.
മതിലുകെട്ടാനവള്‍ക്കില്ല തെല്ലും
മനഃശാന്തിയുണ്ടവള്‍ക്ക്
ഏറെയുള്ളില്‍ !
മങ്ങും പൊലിയും
ഈ ഉലകിന്‍ പ്രകാശം
മങ്ങാതെ നില്‍ക്കുമീയുലകിന്‍ പ്രതീക്ഷ !
മുറ്റത്ത് മണ്ണില്‍ കളിക്കുമീ മുത്തുകള്‍
മുത്തുവാരില്ലെന്നാരു കണ്ടു..?













