LIMA WORLD LIBRARY

നിതാന്തം ചൊരിഞ്ഞാലും – മാലൂര്‍ മുരളി

ഭൂമിതന്‍ ഗര്‍ഭപാത്രത്തെ കരുത്താക്കാന്‍
നീരേകിടുന്നതാം മുകിലിന്റെ മക്കളേ….
നിന്‍ മഹാസേവനത്താലീ ധര തന്റെ
ജീവത്ത്തുടിപ്പേകി ധന്യമാക്കുന്നു നീ .

നീയാണു പാരിന്റെ ശ്വാസകോശത്തിനാ-
യൂര്‍ജ്ജം കൊടുത്തു സമ്പന്നമാക്കുന്നതും
നിന്റെ തണുത്ത പുറത്തു തഴയ്ക്കുന്നു
തരുവിന്‍ കുടുംബവും ജന്തുജാലങ്ങളും .

നിന്‍ മഹാദാനത്തിന്‍ ശേഷിപ്പതൊക്കെയും
തടിനി കളമ്മയിലെത്തിച്ചിടുന്നതും
അതുപിന്നെയാവിയായ്,. നീയായ് പുന:ര്‍ –
കാല-
രഥമേറിയെത്തുന്നു പിന്നെയും പിന്നെയും.

നിന്നെ സ്തുതിച്ചു നമിക്കുന്നു ധരതന്റെ
ഓമല്‍ക്കിടാങ്ങള്‍ക്കുവേണ്ടി ഞാന്‍ നിത്യവും
മങ്ങാതെ, മായാതെ. മായാ പ്രഞ്ചത്തിന്‍
നിത്യതേജസ്സേ; നിതാന്തം ചൊരിഞ്ഞാലും.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px