വികലമായൊരു മര്‍ത്യ മനസ്സിനാല്‍
വികൃതമാക്കിയഭൂതലത്തെങ്ങുമേ….
വിഷമലീമസമാക്കിപ്പടര്‍ത്തി,യീ
വിണ്ണുപോലും നരാധ:മക്കൈകളാള്‍ …
കാലം തെറ്റിവരുന്ന’ഋതുക്കള്‍’ തന്‍
കോലമായിന്നുമാറിയീഭൂതലം !
കാറ്റുപോലും ചിരിച്ചട്ടഹാസത്താല്‍
കാമഭ്രാന്തരെപ്പോലെയായ്ത്തീര്‍ന്നഹോ….
വികൃതമാക്കിയമണ്ണില്‍മുളച്ചിടാന്‍
വീര്‍പ്പുമുട്ടും പരകോടി വിത്തുകള്‍…
കാലമേ! നിന്‍കരത്തിന്റെ ശക്തിയെ
കെട്ടമര്‍ത്യന്‍ തകര്‍ത്തു കളഞ്ഞുവോ….!
വിണ്ണിലേക്കുപറക്കാന്‍പഠിക്കുന്ന
വെണ്മയേറുന്നകുഞ്ഞരിപ്രാവിനെ
വെട്ടില്‍വീഴ്ത്താന്‍ശ്രമിയ്ക്കുന്നദുഷ്ഠരെ
വെട്ടിമാറ്റാന്‍കരുത്തുകാട്ടീട ണം.
അഗ്‌നിഗോളങ്ങളാണിന്നു ജീവിതം
ആശ്രയക്കാറ്റതെങ്ങുമില്ലാതയായ്..
ആശ്രയിക്കുവാനാരുണ്ടിഹത്തിലായ്
ആശയറ്റ ജനത്തിന്റെ രോദനം….!
വെന്തുനീറും കനല്പാതതാണ്ടിടാന്‍
വേവലാതിപൂണ്ടിടുംമനുഷ്യരെ!
വേഗമെത്തിക്കരുണനല്‍കീടുകില്‍
വേഗമീനാട്ടില്‍’നന്മ’പൂത്തീടുമേ.













