അസൂയയ്ക്കും കുശുമ്പിനും
മരുന്നൊന്നുമില്ലനാട്ടില്‍
വെന്തു നീറിയുരുകുന്നു
ദുഷ്ഠര്‍ തന്നുള്ളം…
അന്യന്റുയര്‍ച്ചയിലവര്‍
ചങ്കുപൊട്ടി ത്തളരുമ്പോള്‍
ആശ്വാസമെത്തിക്കുവാനായ്
മരുന്നുമില്ലാ:…….
തക്കതായ ചികിത്സകള്‍
നടത്താനുമാരുമില്ല
നടത്തിയാല്‍ പോലുമതു
ഫലിക്കയില്ലാ……
പരദുഃഖപ്പതനത്താലകം
തണുപ്പിക്കാനായി
ശ്രമിയ്ക്കയാണവര്‍ തന്റെ
ദിനചര്യകള്‍……
അന്യഹൃത്തിലേക്കുതന്റെ
വിഷാസ്ത്രങ്ങള്‍ തൊടുത്തിട്ട് മോദമായിട്ടുറങ്ങിടാന്‍
മനം കൊതിപ്പോര്‍ ……
നന്മ.തിന്മ തമ്മിലുള്ള
പോരാട്ടങ്ങള്‍ നടത്തുമ്പോള്‍
തിന്മയെ ലാളിക്കുന്നവര്‍
മനുഷ്യരാണോ ….?
മനുഷ്യ വേഷം ധരിച്ചാല്‍
മനുഷ്യരാകില്ലയെന്ന
പരമമാം സത്യം നമ്മ-
ളറിഞ്ഞിടേണം.
ചന്ദനം വളരുന്നിട-
ത്തുണ്ടാകുന്നു കാഞ്ഞിരവും
ലോക സത്യമിതാന്നെന്നു —
മറിഞ്ഞു വാഴ്ക …..
എങ്കിലും സുഗന്ധം നാട്ടില്‍
പരത്തുവാനായി വേഗം
തിന്മയാകും തരുക്കളെ
കടപുഴക്കാം..













