പെണ്ണേ പൊരുതുക നീയിനി നിന്നെമറന്നവന്‍
സ്‌നേഹിച്ചിരുന്നില്ല നീയറിയുക
നിന്നെ നുകര്‍ന്നവന്‍ നിന്നാത്മാവ് കണ്ടില്ല
നഷ്ടമായില്ല നിനക്കൊന്നുമിന്നും.
ഞെട്ടറ്റുവീണൊരു തളിരിലയല്ല നീ
പൊട്ടിത്തകര്‍ന്നൊരു തമ്പുരുവല്ല നീ
പാഴ്ക്കിനാവിന്‍തേരില്‍ പാര്‍വ്വണം വേണ്ടിനി
പാടേമറന്നെല്ലാം പാടുക പൂങ്കിളി.
പെണ്ണേ പ്രണയം മധുരമല്ലിന്ന്
മരണമല്ലതിനുടെ മറുപുറമെന്നും
മാഞ്ഞുപോകുന്നതിന്‍ മായാവിലാസ
ങ്ങള്‍
മനസ്സൊരു മായികഭാവങ്ങളല്ലോ.
ഉള്ളില്‍ പുകയുന്നൊരഗ്‌നിയെപ്പേറിയോ,
ഉള്ളം തകര്‍ന്നു നീ പിടയുന്നതെന്തേ
ദുഃഖസത്യങ്ങളെ കണ്‍തുറന്നേറ്റുക
വ്യര്‍ഥമല്ലാത്തൊരു ജീവനം തേടുക.
നിന്നെയറിയുവാന്‍ നിന്നാത്മാവ് പങ്കിടാ-
നൊരുമാരനൊരുദിക്കിലുണ്ട് സത്യം
പെയ്തുതീരാത്തൊരു താപഘര്‍ഷങ്ങളി
ല്‍
സാന്ത്വന തേന്മഴയുതിര്‍ത്തിടുവാന്‍.
ചുറ്റും പറക്കുന്ന വണ്ടുകള്‍ പലതുണ്ട്
ചെണ്ടുകള്‍ നുകര്‍ന്നങ്ങ് പാറിപ്പറക്കുവാ
ന്‍
ഉള്ളിലൊളിപ്പിച്ച ചെങ്കനലൂതി നീ
പള്ളിവാളേറ്റുന്ന ദേവിയാകൂ..












