ഏതു,മൊത്തു വാഴുന്നിഹത്തല്ലയോ
പ്രകൃതി സന്തുലന നിയമങ്ങള്‍ പാലിപ്പത് ?
മര്‍ത്യന്‍ കരാഗതമാക്കിയെന്നല്ലതു
മര്‍ത്യനെ,മര്‍ത്യന്‍വിഴുങ്ങി ജീവിപ്പതും …
യാതൊന്നും സര്‍വ്വസമത്വമായ് വാഴുവാന്‍
പ്രകൃതിയാമമ്മകല്പിച്ചതല്ലോയിഹം
പാല്‍മുലക്കണ്ണുംകടിച്ചുമുറിച്ചു നീ
പീഡനാലമ്മതന്‍ചങ്കുംതകര്‍ക്കയോ ?
കയ്യെത്തുംദൂരത്തുകിട്ടിയ തൊക്കവേ –
കാശാക്കി സൗധങ്ങളേറെയുണ്ടാക്കിയും!
കാടത്വചിന്തയ്ക്കിരുട്ടു കൂട്ടിയതില്‍
കേമരായാടിത്തിമിര്‍ക്കുന്നു സര്‍വ്വഥാ…….!
സൂരുനുംചന്ദ്രനും നക്ഷത്രജാലവും
തന്നോടടുക്കുകില്‍ വെട്ടിപ്പിടിക്കുവാന്‍
കോപ്പുകൂട്ടീടുംപെരും കഴുകക്കണ്ണന്‍
മര്‍ത്യനല്ലാതെയാരുണ്ടീയുലകത്തില്‍…..!
വിദ്യകൊണ്ടുയരങ്ങള്‍താണ്ടി പ്പിടിച്ച നീ
വിശ്വത്തിലെങ്ങുംതിളങ്ങിനില്ക്കുന്നവന്‍…..!
വിശ്വനാശത്തിനൊരുബോംബിനാല്‍ത്തന്നെ
വിശ്വവിളക്കുകെടുത്താനൊരുങ്ങുന്നവന്‍ !
സ്വന്തമിരിപ്പിടം നോക്കാതെ നാശത്തെ
സ്വന്തമാക്കീടാന്‍ശ്രമിക്കുന്ന വര്‍ഗ്ഗമേ …..
നിന്റെപേരോ മര്‍ത്യന്‍ ? സ്വയമേ നിനച്ചു –
നോക്കീടൂമനുഷ്യനായ്ത്തീരുവാന്‍ .
വിവേകമില്ലാത്തമനുഷ്യാധ: മന്‍മാരാല്‍
വേദനിപ്പിക്കുംസഹജീവ ജീവിതം …!
വെട്ടിപ്പിടുത്തത്തിന്‍ നെട്ടോട്ടയാത്രയില്‍
വെന്തെരിഞ്ഞീടുന്നതെത്രയോ ജീവിതം.?!
ഭൂമിയും ഭൂമിയിലുള്ള തുമാകവേ
ഭ്രാന്തമാക്കിക്കുതിച്ചീടുന്ന മാനവാ…..
രാജവെമ്പാലകള്‍ക്കുണ്ടോ’നിന്റെ –
വിഷ’ത്തി-
ന്റടുത്തുകരുത്തുകാട്ടീടുവാന്‍?
സുഖമെഴാന്‍ ജീവിതം നന്നാക്കി ‘നന്മ’യാല്‍
സഹജരെസ്‌നേഹിച്ചിഹത്തില്‍ വാഴേണ്ടവന്‍
പരസ്പരകലഹംനിറുത്തി നീയുലകിന്റെ
പാദത്തിനെശക്തമാക്കാന്‍ ശ്രമിക്കിനി..











