എത്രവട്ടം നിന്‍മുന്നില്‍ തൊഴുതിട്ടും തൊഴുതിട്ടും
കൊതിയടങ്ങാതിന്നും എന്റെയുള്ളം.
കഠിനമാം കരിമല, നീലിമല കയറുമ്പോള്‍
അടിയന്റെ മനതാരില്‍ ശരണ മന്ത്രം (2)
എത്രവട്ടം…..
നിന്നിലേയ്‌ക്കെത്തുവാനേറെ നേരം…
നീ……യെന്നിലണയുവാന്‍ നിമിഷനേരം
നിന്‍ തിരുനടയിലെ ദര്‍ശനത്താലെന്റെ
സഭലമായീടുന്ന…. ജന്മപുണ്യം…. (2)
എത്രവട്ടം…..
വൃശ്ചിക കുളിരല പ്രകൃതിയുണര്‍ത്തുമ്പോള്‍
സ്വാമിസംഗീതം മുഴങ്ങുകയായ്…
മനസാകെ അയ്യപ്പന്‍ നിറയുകയായ്… (1)
ഭക്തിയാം നറുനെയ്യില്‍ അഭിഷേകമരുളുമ്പോള്‍
അന്നദാനപ്രഭോ ശരണമേകൂ…
ആപത്ബാന്ധവാ ശരണമേകൂ… (1)
എത്രവട്ടം…..











