LIMA WORLD LIBRARY

ദൈവം – ജയന്‍ വര്‍ഗീസ്

കാണുന്ന മണ്ണിന്റെ

കാണാത്ത ബോധ നി –

രാമയ ചേതന ദൈവം !

കൃഷ്ണനല്ലേശുവല്ല –

ള്ളയല്ലാദിയാം

സത്യം പ്രപഞ്ചാത്മ ബോധം !

മായാ പ്രപഞ്ചമേ,

നിന്റെ നിരാമയ

നായകനല്ലയോ ദൈവം !

കാല പ്രവാഹ വഴി –

കളില്‍ ഉണ്മയാം

സ്‌നേഹ സ്വരൂപമീ ദൈവം !

കാണാത്തൊരാത്മ –

പ്രഭാവമനശ്വര

താള സംഗീതമെന്‍ ദൈവം

ഭൂമിയില്‍ ഞാനായ

മണ്‍ കട്ടയില്‍ ജീവ

സാര സമ്പൂര്‍ണ്ണത ദൈവം

ഞാനും പ്രപഞ്ചവും

വര്‍ത്തമാനത്തിന്റെ

താള നിരാമയ ബോധം ദ്

വൈതമല്ലദ്വൈത

തത്വത്തില്‍ ഒന്ന് ചേര്‍ –

ന്നിത്തിരി പൂവായ് വിടര്‍ന്നു !

,ആനന്ദ ദായക മാ

ദിവ്യ സ്രോതസ്സില്‍

ഞാനായി ചേര്‍ന്നിരിക്കുമോള്‍ !

നാളെകള്‍ താണ്ടും

പ്രപഞ്ച സമുദ്രത്തില്‍

ഞാനെന്നും മറ്റൊരു തുള്ളി !

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px