മനുജനെ മഹനീയനാക്കുവാന്‍
മത, ജാതീയതയല്ലയോര്‍ക്കണം
മനുഷ്യത്വമതൊന്നു മാത്രമേ
മനുജന്നുള്ള കെടാവിളക്കുകള്‍ .
ജാതീയത മര്‍ത്യനാശത്തിന്‍
ജീര്‍ണ്ണിച്ചുള്ളൊരിടങ്ങള്‍മാത്രമാം !
ജീവഹാനിയ്ക്കുതുല്യമാണോ ര്‍ത്താ-
ലതിലെ ജീവിതങ്ങളും !
മാനവത്വം പിറക്കാത്ത
മത,ജാതീയ ചിന്തകള്‍
മര്‍ത്യനെ മര്‍ത്യനറിയാത്ത
മന്ദബുദ്ധികളാക്കിടും.
പ്രാപഞ്ചികശക്തിയോരോന്നും
പ്രപഞ്ചത്തിന്‍കരങ്ങളാം
മഹത്തായുള്ളകരത്താലേ
മഹിയില്‍ നിര്‍മ്മിതികളും .
പരകോടിയിനങ്ങള്‍ തന്‍
പ്രസവം നിര്‍വ്വഹിച്ചവള്‍ !
മുലയൂട്ടിവളര്‍ത്തുന്നീ
മഹിതന്‍വിരിമാറിലായ്.
ഇഴതെറ്റാതെപണ്ടൊക്കെ –
യൊന്നിച്ചങ്ങു പുലര്‍ന്നവര്‍
സ്വാര്‍ത്ഥചിന്തയതൊന്നാലേ
സഞ്ചരിച്ചവര്‍ മര്‍ത്യരും
ഇഴയോരോന്നു നശിപ്പിച്ച –
ങ്ങില്ലം ചുട്ടു രസിക്കയോ?
നിന്റെനാശത്തെവരവേല്ക്കാന്‍
നീട്ടൂ…. സ്വാര്‍ത്ഥകരങ്ങള്‍ നീ
ഓരോ ജീവഗണങ്ങള്‍ ത –
ന്നോര്‍മ്മക്കണ്ണു തുറന്നതിന്‍ –
വര്‍ഗ്ഗത്തെ,വഴിതെറ്റാതെ
വളര്‍ത്തീടുന്നു നാള്‍ക്കുനാള്‍ .
പ്രപഞ്ചഗമനത്തെ സദാ
പരിപാലിച്ചുപുലര്‍ന്നു പോകുവാന്‍
തുലനാവസ്ഥയതെപ്പോഴും
താണ്ടീടുന്നന്യജീവികള്‍
മനുഷ്യനെന്നുള്ളഹം ചിന്ത
മനസ്സേപുലര്‍ത്തുന്നവന്‍ !
മഹിയില്‍ കാട്ടുമനാവൃത്തി
മഹിതന്‍ നാശഹേതുവായ്
മനുഷ്യാ! നിന്റെദുഷിച്ചസ്വാര്‍ത്ഥത
മഹിയില്‍ നാശവുമേറിയോര്‍ക്കുക !
മഹിയില്‍ ജീവിതമെത്രനാളിനി
മരണം മാടിവിളിപ്പു നമ്മളെ .
മനുജാ! നിന്റെ സഹോദരങ്ങളെ
മനസ്സാചേര്‍ക്കു ധരയ്ക്കു മോദമായ്
സഹനത്താലുഴുതെടുത്തു മന്നിതില്‍
സ്‌നേഹവിത്താംനന്മവിതച്ചു കൊയ്യുക.











