LIMA WORLD LIBRARY

പുലരട്ടെ സൗഖ്യം ഉലകിതിലെങ്ങും – ശ്രീകല മോഹന്‍ദാസ് (Sreekala Mohandas)

പുതു വര്‍ഷമൊന്നു പിറക്കുന്നു വീണ്ടും
പുത്തന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി..
അണയാതെ നില്‍ക്കട്ടെ ആശാ മരാളങ്ങള്‍
തെളിയട്ടെയുള്ളില്‍ പ്രകാശ നാളങ്ങള്‍
പുതിയൊരു വര്‍ഷത്തെ വരവേല്‍ ക്കുവാനായ്
ഈ വിശ്വമാകെ ഒരുങ്ങിക്കഴിഞ്ഞു.
ഭൂലോകത്തിന്റെ ഒരറ്റത്തു നിന്നും
പുത്തനുഷസ്സുദിച്ചുയര്‍ന്നതിന്‍
ആരവങ്ങള്‍ കേട്ടു തുടങ്ങി..
ജനങ്ങളൊക്കെയും ഹര്‍ഷോന്മാദത്താല്‍

ഇരിക്കുന്നിടം വിട്ടു പുറത്തിറങ്ങി
കൂട്ടം കൂടി ആട്ടവും പാട്ടും മേളവുമായിമതി

മറന്നങ്ങനെ പുതുവര്‍ഷത്തെ
വരവേല്‍ക്കയാണു…
എവിടെ തിരിഞ്ഞാലും കണ്ണഞ്ചും മട്ടില്‍

ദീപാലങ്കാരവും വര്‍ണ്ണ പ്രപഞ്ചവും

മാത്രമേ കാണുവാനുള്ളു..
എത്ര കണ്ടാലും മതി വരാതെ

അവിടം വിട്ടു പോകുവാനാകാതെ
ആളുകള്‍ ചുറ്റിത്തിരിഞ്ഞു കളിക്ക യാണു…
മറ്റെല്ലാ ഉത്സവങ്ങള്‍ക്കും ആഘോഷ ങ്ങള്‍ക്കുമപ്പുറം
സര്‍വ്വമാന ജനതയും ഒന്നിച്ചൊരു പോലെ കൊണ്ടാടുന്ന
ഇതു പോലൊരാഘോഷം ലോകത്തു വേറെയുണ്ടോ…
ഈ ഒത്തു ചേരല്‍ പോലെ, ഒരുമ പോലെ
മനസുകളെല്ലാം നിര്‍മ്മലമാവട്ടെ..
എന്നെന്നും പുലരട്ടെ സൗഖ്യം ഉലകിതിലെങ്ങും….
പ്രിയ സൗഹൃദങ്ങള്‍ക്കു പുതുവത്സരാ ശംസകള്‍…

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px