മിഥുനമാസം
കുളിരണിഞ്ഞ്
ഇടയ്ക്കിടക്ക് മഴ
പെയ്ത നേരം.
സ്വപ്നം നിറയും
മാനസ മലര്‍വാടിയി
ലോര്‍മ്മ നിറച്ചിടും
ഓരോ തുള്ളിയാല്‍.
നനവ് പടര്‍ന്ന
നനുത്ത കാറ്റിന്റെ
പുണര്‍ന്ന കുളിരാല്‍
മരം ഇലയടര്‍ത്തവെ.
ഓരോ തുള്ളിയാ
ലോര്‍മ്മ പെയ്തിടും
മഴ നനഞ്ഞ
ബാല്യമെന്നുടെ
യരികില്‍ തളിര്‍ത്ത
പോലെ.
മുറ്റം നിറച്ചയാ
മിഥുന മഴയിലെ
നീര്‍ക്കുമിളകള്‍
മൃതിയടയവെ
മിഴികളില്‍ നനവ്
പറ്റി പടര്‍ന്ന നേരം.
കടലാസ്
തോണിയാല്‍
കളിവഞ്ചിയൊഴുക്കി
വിട്ട കുളിര്‍ തെന്നലില്‍
തഴുകിയ
മധുരനൊമ്പരം
ഓര്‍ക്കുമീ വേളയില്‍.
കാറ്റിനൊപ്പമാ മഴ
കനിവലകളാല്‍
കൈവീശി
മൊഴി പറഞ്ഞകലവെ.
മുത്തശ്ശി
കഥ പറഞ്ഞെന്നെ
ചൂടു പകര്‍ന്നുറക്കിയ
ഓര്‍മ്മയുടെ തീരത്ത്
ഞാന്‍ ചെന്നു നിന്ന
നേരം.
പ്രളയഭീതിയാല്‍
കരളുലയവെ.













