വാക്കുകളുടെ പ്രയോഗം
ഒരു കലയാണ്
അവസരോചിതമായ
വാക്കുകള്‍
ഊഷ്മളമാം ബന്ധങ്ങളുടെ കടിഞ്ഞാണ്‍
പോലെ വര്‍ത്തിക്കുന്നു
കളങ്കരഹിതമായ
മനസ്സില്‍ നിന്നും
ഉയര്‍ന്ന വാക്കുകള്‍
ചിലപ്പോള്‍
ദ്വയാര്‍ത്ഥങ്ങള്‍
കണ്ടെത്തി ചാരുതയര്‍ന്ന
ബന്ധങ്ങളുടെ
അന്ത്യമാകാം
ആറ്റു വഞ്ചി
ആറിന്റെ മാറില്‍
നിപതിക്കും
പോലെയാണത്
ചിലര്‍
നിഷ്‌കളങ്ക ഭാവം
പൂണ്ടു രണ്ട് അര്‍ത്ഥങ്ങളില്‍
പറയുന്ന വാക്കുകള്‍
ഒരുവനെ തകര്‍ക്കുന്ന
ആയുധമാകാം
സൂക്ഷ്മമായി
വാക്കുകളുടെയാന്തരിക
അര്‍ത്ഥമറിഞ്ഞു
പറയുന്ന നിപുണന്‍
ബന്ധങ്ങളുടെ
കാവല്‍ക്കാരനാണ്
എവിടെയേത്
വാക്കിന്‍ പ്രയോഗം
എന്നറിയുന്നവന്‍
ചിന്തകളെ വാക്കുകളെ
കൃത്യമായ് വേര്‍തിരിച്ചു
പറയുന്നു
അര്‍ത്ഥത്തിലെ വ്യാപ്തി
നഷ്ടപ്പെടുന്നവര്‍ക്കുള്ള
അവന്റെ മറുപടി
പുഞ്ചിരി മാത്രമാകും
വാക്കുകളുടെ
ഒഴുക്ക് ഒരു കലയാണ്
കേട്ടിരിക്കുന്നവരുടെ
മനസ്സിനെയൊരു
തൂവലിന്‍
സന്നിഗ്ധമായ
കൈകെളെന്ന പോല്‍
ഹൃദയത്തോളം
ചേര്‍ക്കുന്നു













