പ്രണയിനീ നീയെന്റെ പ്രിയമോലും കാവ്യമായി
ഈ നിലാസന്ധ്യതന്‍ കാഴ്ച്ചപോലെ..
പ്രണയാര്‍ദ്രമാകുമീ രാവുകള്‍ മായുകില്‍
പ്രണയിനീ..നീയെന്റെ കരളിലുണ്ട്.
ഒരുവാക്ക്‌മൊഴിയാതെ ഒരുനോക്ക് കാണാതെ
നീയെന്റെ കരളിലായ് മധുനിറച്ചു
ഇന്നെന്റെയാത്മാവിന്‍ തന്ത്രികള്‍ പാടുന്നു
പ്രണയം നിറഞ്ഞതനുരാഗഗീതം.
കവിതകള്‍ പൂക്കുന്ന കണ്ണിണകളാ_
ലെന്റെ
കനവുകളിലെത്രയോ പൂത്തുനിന്നു
മനവുംനിറച്ചതനുരാഗി നീ പ്രിയസഖേ
പ്രിയതരമേറുമൊരു വേദനയില്‍..
ശാരികച്ചാരുതകള്‍ പെയ്യുമീ തീരത്ത്
ശാലിനീ നീയൊരു കവിതയായീ..
കനവുകള്‍ കൊണ്ടതിന്‍ ചില്ലകള്‍ പൂത്ത പോല്‍
പ്രണയമാം കാവ്യമതില്‍ ഞാനലിഞ്ഞു.
സീമന്തസിന്ദൂരമണിയുന്ന സന്ധ്യയ്ക്ക്
പറയുവാനാകാത്ത പ്രണയഭാവം
വിടചൊല്ലിയകലുന്ന പകലുകള്‍ ഞാന്‍ സഖീ
വിടരുന്നു വീണ്ടുമനുരാഗമായി
പടരുന്നു നിന്നിലെ കാന്തി തേടി.












