കളി ചൊല്ലിയും,
കടങ്കഥ പറഞ്ഞും
കാലമെത്ര
കഴിച്ചൂ നാം
കരളില്‍കര
കവിഞ്ഞൊഴുകും
നിന്‍ പ്രണയം
കവിതയായെന്‍
മിഴികളില്‍ തെളിഞ്ഞു
നിര്‍മ്മല
ബാല്യത്തിന്‍
കഥകള്‍ ചൊല്ലുന്ന
നാട്ടിന്‍ പുറത്തെ
തണല്‍ മരച്ചോട്ടില്‍
കൗമാര സ്വപ്നങ്ങള്‍ക്ക്
നിറം പകര്‍ന്ന്
യൗവന ദാഹങ്ങള്‍
പകുത്തെടുത്ത്
ജന്മങ്ങള്‍ പങ്കിടാന്‍
കൊതിച്ചവര്‍നാം
നൂറു ജന്മങ്ങള്‍
പങ്കിടാന്‍
കൊതിച്ചവര്‍ നാം
നീല നിലാ പൊയ്കയില്‍
കളി വഞ്ചി തുഴയും
പനിമതി പ്പെണ്ണിന്റെ
നാണത്തിന്‍ ചിമിഴില്‍
ഒരു വര്‍ണ്ണ
മയില്‍പ്പീലി
തിരുകി ചെറു
കുന്നിക്കുരുവൊന്ന്
ഒളിച്ച്
മയില്‍പ്പീലി പെരുക്കം കൊതിച്ച
ഋതുക്കള്‍ കാത്തിരുന്ന
ഇണകള്‍ നമ്മള്‍
ഋതുക്കള്‍ കൊഴിഞ്ഞു
ജന്മങ്ങള്‍ കഴിഞ്ഞു
മയില്‍ പീലി
പെരുകിയില്ല
നാമൊന്നായി
ലയിച്ചില്ല
മധുര പ്രതീക്ഷകള്‍
നിറം മങ്ങി പൊലിഞ്ഞു













