LIMA WORLD LIBRARY

മൗനരാഗം – ദീപ ബിബീഷ് നായര്‍ (Deepa Bibish Nair)

മൗനമൊരു മഹാസാഗരം
മറുകര കാണാതലയും മനസിന്‍
മധുര സഞ്ചാരം
മൂകവാത്മീകങ്ങള്‍ക്കുള്ളില്‍ പിടയും
മൊഴികള്‍ക്കുണ്ടോ സാന്ത്വന രാഗം

ഇടറും നെഞ്ചിന്‍ ഉലയും മനസിന്‍
ഉള്ളിലെയണയാക്കനലിലുരുകും
കനവുകളല്ലോ മറയുന്നു
വീണ്ടുമൊരു തിരയായിവിടണയുന്നു

മൗനമൊരു മഹാസാഗരം
മറുകര കാണാതലയും മനസിന്‍
മധുര സഞ്ചാരം
മൂകവാത്മീകങ്ങള്‍ക്കുള്ളില്‍ പിടയും
മൊഴികള്‍ക്കുണ്ടോ സാന്ത്വന രാഗം

തെറ്റും ജീവിത താളത്തിന്‍

ശ്രുതി മീട്ടും വീണക്കമ്പികളേ
നിന്നില്‍ നിന്നുണരും നാദമുകുളങ്ങള്‍
ചികയുന്നു വര്‍ണ്ണ മരീചികകള്‍

മൗനമൊരു മഹാസാഗരം
മറുകര കാണാതലയും മനസിന്‍
മധുര സഞ്ചാരം
മൂകവാത്മീകങ്ങള്‍ക്കുള്ളില്‍ പിടയും
മൊഴികള്‍ക്കുണ്ടോ സാന്ത്വന രാഗം

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px