ഒരിക്കലും മായാത്ത ദിനങ്ങള്‍
ഒരായിരം ആയുസ്സിന്റെ സ്‌നേഹം
വാരിക്കോരിത്തന്നവള്‍ നീ എന്നമ്മേ.
ഇക്കഴിഞ്ഞ നാളുകള്‍ ,പൊയ വര്‍ഷങ്ങള്‍ .
എന്റെ കൊഞ്ചലുകളും,പരിഭവങ്ങളും
ഇനി ആര്‍ ചെവിതരും, കേള്‍ക്കും?
എന്റെ കുഞ്ഞിക്കഥകള്‍ ഇനി ആര്‍ക്കുവേണ്ടി?
എന്നെങ്കിലുമെന്‍ സ്വപ്നങ്ങളില്‍
എന്നമ്മേ നീ ചിറകു വിരിച്ചു പറക്കുമോ?
ഒരു സ്വപ്നം പോലെ ഒരു ദിവസം
വീണ്ടുമെനിക്കു തരുമോ?
നിന്റെ മടിയില്‍ തലവെച്ചുറങ്ങാന്‍ ,
നിന്‍ സ്വാന്തന സ്വരങ്ങള്‍ക്കായി.
ചോദ്യശരങ്ങളുമായി നിന്‍മുന്നിലെത്തുമ്പോള്‍ ,
നിലക്കാത്ത നിന്‍ ശകാരവര്‍ഷങ്ങളും
എന്റെ ചിണുക്കങ്ങളും, എന്‍ മനസ്സില്‍
ആ പഴയ ചിത്രങ്ങള്‍ വരച്ചു കാട്ടുന്നു.
അമ്മെ നീ ഇല്ലാത്തൊരു ജീവിതം!
അങ്ങനെ ഒരു ദിനം,മാഞ്ഞുപോയെങ്കില്‍ ?
ഓരോ ദിനവും നഷ്ടങ്ങളുടെ ഒരു കൂംമ്പാരം
എന്റെ മുന്‍പില്‍ , എന്നെന്നും.
എന്റെ പരിഭവങ്ങള്‍ ,പിണക്കങ്ങള്‍ ,
നിന്‍ കൈപ്പിടിയില്‍ , ഒരു തലോടലില്‍
സ്വന്ത്വനത്തിന്റെ പുതപ്പില്‍ പൊതിഞ്ഞ്
സ്‌നേഹത്തിന്റെ നെഞ്ചിലെ ചൂടുപറ്റി
താരട്ടിന്റെ ഈണത്തില്‍ എന്നെന്നും
ഈ ഓര്‍മ്മകളുടെ,ഒരു നെരിപ്പോടുമായ്
ഇന്നും ഞാന്‍ നിര്‍ജ്ജിവം ജീവിക്കുന്നു.













