അകം വെളുക്കാതെ പുറം വെളുത്തോര്‍ –
ക്കമേദ്യതുല്യേന യശുദ്ധിയുള്ളില്‍
അടുത്തുകൂടിത്തഴുകാന്‍ ശ്രമിച്ചാ-
ലസഹ്യമാം ഗന്ധമ തേല്ക്കുമപ്പോല്‍…:
അശുദ്ധമായുള്ള പഴങ്കിണര്‍ വായ് —
ക്കഴകേറെനല്കുന്ന സുമങ്ങളെപ്പോല്‍!
ആകാംഷമൂത്തുള്ളു തെളിഞ്ഞു ചെന്നാ-
ലാഴത്തിലേക്കങ്ങു പതിയ്ക്കു മോര്‍ക്ക…..
സല്‍ഭാഷണത്താല്‍ മികവുറ്റതാക്കും
സാരാംശമില്ലത്ത പഴങ്കഥയാല്‍ !
സാധിക്കവേണം പലതും പഴഞ്ചന്‍
സീമാബലം നല്‍കി പുന:ര്‍പ്രതിഷ്ഠ…
ലക്ഷ്യം പലര്‍ക്കും പഴമയ്ക്കു കാംക്ഷ
ലഭിക്കുകില്‍ കാമ്യമതേറെയെന്നും!
ലഭിക്കുവാനുള്‍ക്കൊതിയാലെ നിത്യം
കപടലീലാവിലാസക്രിയചെയ്തിടുന്നോര്‍…
സമൂഹമേലങ്കിയണിഞ്ഞു വാഴാന്‍
സമര്‍ത്ഥമായിട്ടു പണിപ്പെടുന്നോര്‍ !
സഹിക്കുകില്ലാ മറവായകാലം
സാധിച്ചെടുത്താലതിലെത്ര പുണ്യം…..
പലേവഴിക്കിന്നു ശ്രമിച്ചിടുന്നു
പാലാണു തേനാണു പഴഞ്ചനൊക്കെ!
ഓതിക്കൊടുക്കുന്നു കുരുന്നു കള്‍ക്കും
ഓട്ടം; അവര്‍ക്കാണു വരുന്ന കാലം…
മതേതരത്വക്കൊടിയല്ല ലക്ഷ്യം
മതക്കൊടി വാനിലുയര്‍ത്തുവാനായ്
മതക്കിനാകണ്ടു ദിനങ്ങള്‍ വാഴും
മതാന്ധതര്‍ ക്കെന്തൊരു നീതിബോധം…?
മനുഷ്യജീവന്റെ മഹത്വകര്‍മ്മം
മനസ്സിലാക്കാതെ മറകെട്ടിടുന്നോര്‍ !
മഹത്വമാക്കേണ്ടമഹിക്കു നാശം
മുളച്ചുപൊന്തിച്ചു വിനാശമാക്കും….
മതങ്ങളല്ല വളരേണ്ടശക്തി
മനുഷ്യനാണെന്നു നിനയ്ക്കുകാരും
മനുഷ്യ ബന്ധങ്ങള്‍ തകര്‍ത്തിടാനായ്
മതങ്ങളാണൂഴിയില്‍ വില്ലനെന്നും….











