LIMA WORLD LIBRARY

മധുര താരാട്ടില്‍ മനുഷ്യ പരിണാമം – ജയന്‍ വര്‍ഗീസ്

ആദി ചിന്തയുടെ ആത്മാവ് ശരീരം

ധരിച്ചതാണ് പ്രപഞ്ചം എന്നത് എന്റെ കണ്ടെത്തല്‍.

ദ്രവ്യവും ഊര്‍ജ്ജവും കാലവും ഒത്തു

ചേര്‍ന്നയിടത്തു പ്രപഞ്ചമുണ്ടാവാന്‍ .
ഒരു ദൈവത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല

എന്ന് സ്റ്റീഫന്‍ ഹോക്കിങ്‌സ് .

വസ്തുവിന്റെ ആദി രൂപം ചിന്തയാകുന്നു

എന്നതിനാല്‍ ആദി ഭാവമായ ആ ചിന്തയിലാണ് ബിഗ്ബാംഗിന്റെ

ആദ്യാവസ്ഥയായ ‘ പ്ലാന്‍ക് എറാ ‘ യില്‍ സര്‍വത്ര ഭൗതിക നിയമങ്ങളും

നിര്‍ജ്ജീവമായിരുന്നിട്ടു പോലും വികാസ ചോദനമായി സംഭവിച്ച് പ്രപഞ്ചവും

പ്രപഞ്ച ഭാഗമായ സ്റ്റീഫന്‍ ഹോക്കിങ്സായും

ഞാനായും രൂപപ്പെട്ടത് എന്നാണ് എന്റെ ബോധ്യം.

ആയത് പുറത്തു നിന്നുള്ള സന്നിവേശമല്ലെന്നും

അകത്തു തന്നെയുള്ള ആത്മാവ് എന്ന

ആസ്തിത്വത്തിന്റെ പ്രകടനമായിരുന്നു എന്നതിനാലും

വ്യത്യസ്ത അവസ്ഥകളില്‍ ആയിരുന്ന

ആദ്യ ഘടകങ്ങളെ ഒരുമിപ്പിക്കാന്‍ ആദി ചിന്ത അനിവാര്യമായി
ഭവിക്കുകയായിരുന്നു !

ആനന്ദം അനുഭവമാക്കി ആസ്വദിക്കണമെങ്കില്‍
അത്യുല്‍കൃഷ്ടമായ മനുഷ്യ പദവി

ആര്‍ജ്ജിക്കണമെന്നുള്ള ആത്മാവിന്റെ അറിവാണ്
ആദി കണികയില്‍ ആരംഭിച്ച്
1382 കോടി കൊല്ലങ്ങള്‍ പിന്നിട്ട
അനശ്വരമായ നമ്മുടെ പരിണാമ യാത്ര !

മൃദുവായ തൊലിയും മൃദുവായ മനസുമായി

രൂപപ്പെടുന്ന മനുഷ്യാവസ്ഥയ്ക്ക്
കത്തി ജ്വലിക്കുകയും പൊട്ടിത്തെറിക്കുകയും

ചെയ്യുന്ന നക്ഷത്ര പ്രതലങ്ങളില്‍ നില നില്‍പ്പ്
സാധ്യമായിരുന്നില്ല

അതുകൊണ്ടാണ് ആകാശ ഗംഗയുടെ അകവശത്ത്
മുക്കാല്‍ ഭാഗം വടക്കുള്ള സുരക്ഷിത മേഖലയില്‍
ഓറിയോണ്‍ രാശിയിലെ മൂന്നാം ശിഖരത്തിലെ
സിഗ്നസ് വളവില്‍ കൊച്ചു നക്ഷത്രമായ

സൂര്യ പരിസരം അതിനായി തെരഞ്ഞെടുത്തത് !

അവിടെ നിരാലംബയായ നീലപ്പക്ഷിയെപ്പോലെ
പറന്നു നില്‍ക്കുന്ന നമ്മുടെ ഭൂമിയാം നക്ഷത്രപ്പായില്‍
മനുഷ്യ ശിശുവിനെ കിടത്തുന്നതിനുള്ള വായു കുമിള നിര്‍മ്മിച്ചെടുക്കാന്‍
മുഴുവന്‍ പ്രപഞ്ചത്തേയും വരുതിയിലാക്കിയുള്ള

ഒരു ഫൈന്‍ ട്യൂണിംഗ് താരാട്ട് സംവിധാനം രൂപപ്പെടുത്തുന്നത്. !

അങ്ങിനെയാണ്, നൂറ് ബില്യണ്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ

ആകാശ ഗംഗയില്‍ ഒരു ട്രില്യണിലധികം ഗ്രഹങ്ങള്‍

അവയെ ഭ്രമണം ചെയ്യുന്നുണ്ടായിരുന്നിട്ടും,
അതില്‍ 3200ല്‍ അധികം വരുന്ന സൂര്യ സമാന

സാഹചര്യങ്ങള്‍ മില്‍ക്കി വേയില്‍ മാത്രം
ഉണ്ടായിരുന്നിട്ടും മനുഷ്യന്റെ തൊലിക്ക് പരമ സുഖം

സമ്മാനിക്കുന്ന അത്യതിശയകരമായ മിതോഷ്ണാവസ്ഥയോടെ

ശാസ്ത്ര സമൂഹം ‘ സ്വീറ്റ് സ്‌പോട് ‘ എന്ന് അടയാളപ്പെടുത്തുന്ന

ഒരു ഹാബിറ്റബിള്‍ സോണ്‍ ഇവിടെ പരിണമിക്കുന്നത് !

എത്ര പഠിച്ചാലും തീരാത്ത – ഒരു പക്ഷേ ഒരിക്കലും പഠിച്ചു

തീരാനാവാത്ത സാങ്കേതികത്തികവോടെ യൂണിവേഴ്‌സല്‍

ഫൈന്‍ ട്യൂണിങ്ങിന്റെ അത്യത്ഭുതകരമായ ഒരു മാന്ത്രിക മേഖല !

രാസ ഘടകങ്ങളെ ജൈവ ഘടകങ്ങളായി പരിണമിപ്പിക്കുന്നതിനുള്ള

സുദീര്‍ഘമായ കാല ഘട്ടത്തിന്റെ ഈ പണിപ്പുരയില്‍

സര്‍വ പ്രപഞ്ച വസ്തുക്കളും ഒരുമയോടെ പണിയെടുത്തിട്ടുണ്ട്

എന്നതിന് തെളിവായി നില്‍ക്കുന്നു മനുഷ്യന്‍ ഉള്‍പ്പടെയുള്ള

നമ്മുടെ ജൈവ പരിണാമ ലോകം !

ദ്രവ്യവും ഊര്‍ജ്ജവും സമയവും ഒത്തുചേര്‍ന്നു രൂപപ്പെട്ട ഞാന്‍

എന്ന പ്രപഞ്ച കഷണത്തില്‍ എന്റെ അസ്തിത്വം എന്നെപ്പോലും

ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു ചിന്ത രൂപപ്പെടുത്തുന്ന

ആത്മ സാന്നിധ്യം എനിക്ക് നിഷേധിക്കാനാവുന്നില്ല.

മഹാ പ്രപഞ്ചത്തിന്റെ ഒരു മണ്‍ തരി മാത്രമായി
പന്ത്രണ്ട് ഖനയടിയില്‍ രൂപപ്പെട്ട ഞാന്‍ എന്ന പ്രപഞ്ച കഷണത്തില്‍

ഇവിടെ ഇപ്രകാരം സംഭവിക്കുന്നുവെങ്കില്‍ എന്റെ വലിയ രൂപമായ പ്രപഞ്ചത്തില്‍

ആനുപാതികാവസ്ഥയില്‍ അതുണ്ട് – ഉണ്ടായേ തീരൂ.

ദ്രവ്യവും ഊര്‍ജ്ജവും സമയവും മാത്രം ഒത്തു ചേര്‍ന്നാല്‍ പ്രപഞ്ചമുണ്ടാവില്ല സര്‍. ?

അതിനായി ഒരു ചിന്തകൂടി ആവശ്യമുണ്ട് എന്നതിനാല്‍
ആ ചിന്ത പുറപ്പെട്ടു വരുന്ന ഒരു ആത്മ സാന്നിധ്യം പ്രപഞ്ചത്തിലുണ്ട്.

സര്‍വ്വ പ്രപഞ്ചത്തിന്റെയും അതിന്റെ അസ്തിത്വ

ഭാവം ബോധ്യപ്പെടുത്തിക്കൊണ്ട് നമ്മളെയും

നമ്മുടെ വര്‍ത്തമാനവസ്ഥയും നില നിര്‍ത്തുന്ന ശക്തി സത്തയായ
ആ ആത്മാവാണ് – പ്രപഞ്ചാത്മാവ്

ശാസ്ത്ര ബോധമില്ലാത്ത സാധാരണ ജനം അവരുടെ ലളിത ഭാഷയില്‍

അതിനെ ദൈവം എന്ന് അടയാളപ്പെടുത്തുന്നുണ്ടെങ്കില്‍

ശാസ്ത്ര ബോധമുള്ള സ്വതന്ത്ര ചിന്തകരായ

പണ്ഡിതന്മാര്‍ അവരോട് ക്ഷമിക്കുക ?

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px