പ്രണയിനിയുടെ രൂപം വരയ്ക്കുന്ന കാമുകന് ക്യാന്‍വാസും ബ്രഷും ഒന്നും പ്രത്യേകം കരുതേണ്ട. അയാള്‍ കാമിനിയുടെ ചിത്രം വരയ്ക്കുന്നത് ചൈത്രനിലാവിന്റെ പൊന്‍പീലിയാലാണ്. അതിന് ഉപയോഗിക്കുന്നതാവട്ടേ, മഴവില്ലിന്റെ ഏഴു നിറങ്ങളും. ഏതേതു നിറം ഉപയോഗിച്ചാലാണ് ആ ചിത്രം കൂടുതല്‍ സുന്ദരമാകുന്നത് എന്ന ആശങ്കയില്‍ ആ കാമുകന്‍ തന്റെ ആത്മാവാകുന്ന ക്യാന്‍വാസില്‍ വരച്ചുകൊണ്ടേയിരിക്കുന്നു.
അയാളുടെ കണ്ണില്‍, വരച്ചുതീര്‍ന്ന ആ ചിത്രത്തിന് ഒരു കവിതയുടെ മിഴിവാണ്. കാര്‍മുകില്‍കൂന്തലും നീലാമ്പല്‍ മിഴികളും ചേര്‍ന്ന ആ സുന്ദരരൂപം നിറവസന്തമായി അയാളുടെ കണ്ണില്‍ തെളിയും.
ആ വേളയില്‍ ഉള്ളിലങ്കുരിക്കുന്ന അഭിലാഷമവളോടോതുവാന്‍, അയാള്‍ സ്വപ്നഹംസങ്ങളെ ദൂതുമായി അയയ്ക്കും. ആ ദൂതിന് ഫലംഉണ്ടാകുന്ന നാളും കാത്തിരിക്കുകയാണ് നമ്മുടെ കാമുകന്‍, അവരുടെ ആദ്യസമാഗമത്തിന്റെ നാള്‍.
ശ്രീ കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് സംഗീതം നല്‍കി കെ ജെ യേശുദാസ് ആലപിച്ച ഈ മനോഹരഗാനം ‘ഒരാള്‍ മാത്രം’ എന്ന ചിത്രത്തിലേതാണ്.
റാണി അതിമനോഹരമായി പാടി ട്ടോ.













