LIMA WORLD LIBRARY

ശശിരം – ജയന്‍ വര്‍ഗീസ്‌ (Jayan Varghese)

പുലരിപ്പൂം പുഴയോരത്ത്

തിരുതാളി വേലിക്കാട്ടില്‍

തുണിയലക്കി വിരിക്കുന്നു

വൃശ്ചികപ്പെപെണ്ണ്

 

നിറമാറില്‍ നീലാംബര

ഞൊറിവുകള്‍ മറയ്ക്കും ര –

ണ്ടിള മാനിന്‍ കിടാവുകള്‍

തുള്ളി നില്‍ക്കുന്നു !

 

അത് കാണാന്‍ ചെല്ലക്കാറ്റിന്‍

തേരിലേറി വന്നെത്തുന്നു

മഴമേഘ മദനന്‍ തന്‍

വില്ലില്‍ അമ്പുമായ് ! !

 

മഴത്തുള്ളി സ്ഖലിക്കുന്ന

മദപ്പാടായ് തുടുക്കുമ്പോള്‍

ചുവക്കുന്ന ചുണ്ടില്‍ ഞാനോ –

രുമ്മ വച്ചോട്ടേ ?

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px