LIMA WORLD LIBRARY

എന്റെ കൂട് – സന്ധ്യ (Sandhya)

എനിക്ക് ചുറ്റും ഞാനൊരു
മായാജാല വല നെയ്യുന്നു.
നിമിഷാര്‍ദ്ധത്തില്‍ ഞാന്‍
എന്നെ അദൃശ്യമാക്കുന്നു.

ചിലപ്പോള്‍ ഞാനൊരു
ചിലന്തിയായ്, ചിലപ്പോള്‍
പട്ടുനൂല്‍ പുഴുവായ്, വല
നെയ്തു കൊണ്ടിരിക്കുന്നു.

ഞാന്‍ തേനീച്ചയായി പറന്ന്,
ഇളം പൂമൊട്ടുകള്‍ തുറന്ന്,

വസന്തങ്ങളുടെ സത്തിനാല്‍,
മനസ്സിന്റെ തേനറ നിറക്കുന്നു.

തേന്‍ കുടിച്ച് മത്തു പിടിച്ച
മനസ്സ്, നക്ഷത്രങ്ങളിലേക്ക്
ഊയലാടുന്നു, വെളിച്ചപ്പെട്ട്,
മിന്നാമിനുങ്ങായി മാറുന്നു.

ചിത്രശലഭങ്ങളെഴുതിയ
കവിത വായിക്കുന്ന ഞാന്‍
അദൃശ്യ വലയ്ക്കുള്ളിലൊരു
അക്ഷരലോകം മെനയുന്നു.

നീല താമരയിതളിലെ
തുഷാരബിന്ദുക്കളുടെ
നക്ഷത്രലിപികള്‍ ഞാന്‍
മൊഴിമാറ്റം ചെയ്യുന്നു

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px