കുഞ്ഞോമനകള്‍.. വന്നു ചുറ്റും നിരക്കവേ
കൊഞ്ചിച്ചിരികളും കുഞ്ഞു വര്‍ത്താനങ്ങളും
കിലു കിലാന്നരികില്‍ മുഴങ്ങാന്‍
തുടങ്ങവേ,
കളി ചിരികളുടെ ഒരു കുഞ്ഞു പൂക്കാലം
ചുറ്റിനും വന്നു നിറയുന്ന പോലലൊരു
അനുഭൂതിയുള്ളില്‍ തുള്ളിത്തുളു മ്പുന്നു..
ബാല്യത്തിലേക്കൊരു പിന്‍ നടത്തത്തിനു
വെറുതെയെങ്കിലും മനസു വെമ്പുന്നു..
മടിയിലിരിക്കുന്ന കുഞ്ഞു പൈതലും
അരികിലിരിക്കും മറ്റു പൈതങ്ങളും
അവരുടെ അണിയിലേക്കെന്നെയും
ചേര്‍ത്തു പിടിച്ചതു
അവരെ പോലൊരു പൈതലാണെന്നു കരുതിയിട്ടോ എന്തോ
കുഞ്ഞുങ്ങളെല്ലാം നല്ല സന്തോഷ ഭാവത്തിലാണു..
കുട്ടിയും മുത്തിയും ഒരു പോലെയെ ന്നല്ലോ പഴയ പ്രമാണം..
ചിലപ്പോള്‍ വാത്സല്യത്തോടെ
അവരോടിടപെടുന്നതുമാവം ഒരു കാരണം..
അമ്മമാരെപ്പോലല്ല അമ്മുമ്മമാര്‍..
കുഞ്ഞുമക്കളുടെ താളത്തിനു നില്‍ക്കാന്‍
അവര്‍ക്കു പ്രത്യേകാലൊരു വൈഭവ മാണു..
വഴക്കു പറയില്ല നുള്ളി നോവിക്കില്ല
അവരുടെ ശാഠ്യങ്ങള്‍ക്കൊക്കെയും
കൂടെ നില്‍ക്കും..
കുഞ്ഞുങ്ങള്‍ കുറുമ്പെത്ര കാട്ടിയാലും
അമ്മുമ്മമാര്‍ക്കു ദേഷ്യം വരില്ല..
മറിച്ചു വാത്സല്യപൂര്‍വ്വം ലാളിക്കയേ യുള്ളു..
ഇതിലെ കുഞ്ഞുങ്ങളെല്ലാരും തന്നെ
കാണുമ്പൊഴേക്കും ഓടി വന്നെന്നെ കെട്ടിപ്പുണരും
ഒരാളൊരാളോടു മത്സരിക്കും മട്ടില്‍
കലപില കൂട്ടി വിശേഷങ്ങള്‍ പറയും..
ആരെ നോക്കും ആദ്യമാരെ നോക്കും എന്നു ശങ്കിച്ചു
ധിറുതിയില്‍ അങ്ങുമിങ്ങും കണ്ണുകള്‍ പായിച്ചു
എല്ലാവരുടെയും കുഞ്ഞു വര്‍ത്താന ങ്ങള്‍ക്കു കാതു കൊടുക്കവേ,
ഒരു ആനന്ദപ്പാലാഴി തിരയിളക്കിക്കൊ ണ്ടു
ഉള്ളിന്റെയുള്ളില്‍ വന്നു നിറയും …











