രബീന്ദ്രനാഥ ടാഗോറിന്റെ ഏറ്റവും മികച്ച കൃതി ഏതാണ് ?
ഒരു സംശയവുമില്ല ഗോറ !
തീവ്രഹിന്ദുത്വവും പുരോഗമനാശയങ്ങളുമായി ഏറ്റുമുട്ടി പുതിയ കാലത്തിന് കുടപിടിക്കുന്നൊരു കൃതി.
ശിപായി ലഹളക്കാലത്ത് ഒരു ഇംഗ്ലീഷുകാരന് ഒരു ഭാരത സ്ത്രീയിലുണ്ടായ ഗോറ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ നായകസ്ഥാനം ഏറ്റെടുത്ത് മുന്നേറുന്ന കാഴ്ച വായനക്കാരെ അമ്പരപ്പിക്കും. ഇതിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങള്‍; സുചരിതയെയും ലളിതയേയും
മറികടക്കാര്‍ കൊല്പുള്ള ഒരു നായികയെ മുങ്ങിത്തപ്പിയാലും മലയാളത്തില്‍ കിട്ടില്ല! ബംഗാളിയില്‍ നിന്ന് മലയാളത്തിലേക്ക് ലീലാ സര്‍ക്കാര്‍ നേരിട്ടു ഒരു വരി പോലും കളയാതെ വിവര്‍ത്തനം ചെയ്ത നോവല്‍! ടാഗോറിനെ അറിയാന്‍ ഗീതാഞ്ജലിയല്ല ഗോറയാണ് വായിക്കേണ്ടത് / പുസ്തകം ഇറങ്ങിക്കഴിഞ്ഞു.
ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് പരിധി പബ്ലിക്കേഷന്‍ ആണ്.













