LIMA WORLD LIBRARY

ലോക കവിതാ ദിനം – അഷ്റഫ്. വി

 1999 ല്‍ പാരീസില്‍ നടന്ന യുനെസ്‌കോ സമ്മേളനത്തിലാണ് മാര്‍ച്ച് 21 ന് കവിതാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. മനുഷ്യന്റെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കാനും സാഹിത്യ അഭിരുചി പ്രകാശിത മാക്കനും കവിതക്ക് കഴിയുന്നു എന്നതിരിച്ചറിവാണ്
യുനെസ്‌കോ നിരീക്ഷിച്ചത്.
ഭാഷകളിലെ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കാനും ഭാഷയെ വേണ്ട വിധത്തില്‍ സംരക്ഷിക്കാനും ഈ ദിനം ..ഓര്‍മ്മപെടുത്തുന്നു.

കവിത മനോഹരമായ ഒരു ആവിഷ്‌കാര രൂപമാണ്. കവിതയുടെ അമൂര്‍ത്തീകരണം പോലെ വികാരങ്ങളുടെയും വിചാരങ്ങളുടെയും ഒരു ബാഹുല്യം മറ്റൊരു സാഹിത്യരൂപവും സൃഷ്ടിക്കുന്നില്ല.
സാക്ഷരതയുടെ വ്യാപനത്തിന് മുമ്പുതന്നെ കവിത നിലനിന്നിരുന്നു. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത തരം കവിതകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവയെല്ലാം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുമുണ്ട്.
മനുഷ്യാവസ്ഥ പര്യവേക്ഷണം ചെയ്യുകയും വാക്കുകളിലൂടെ വികാരത്തെ ഉണര്‍ത്തുകയും ചെയ്യുക. കവിത മനുഷ്യരാശിയുടെ അസ്തിത്വപരമായ പ്രതിസന്ധികളുമായി പ്രതിധ്വനിക്കുന്നു, ഉള്ളില്‍ നിന്ന് ആശയങ്ങള്‍ പുറത്തെടുക്കുന്നു.
എല്ലാ..സംസ്‌കാരങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഒരു…ഭാഷാപരമായ ആവിഷ്‌കാരത്തെ ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 21 ന് ലോക കവിതാ ദിനം ആഘോഷിക്കുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px