LIMA WORLD LIBRARY

വിലപിക്കുന്നതിന്റെ പൊരുള്‍ – ജോസ് ക്ലെമന്റ്

ജീവിതത്തെ നിഷേധാത്മകമായി സമീപിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇതു മൂലം തന്നെത്തന്നെയും മറ്റുള്ളവരെയും ഇവര്‍ നശിപ്പിക്കുകയാണെന്നു ചിന്തിക്കുന്നില്ല. ജീവിതത്തെ ക്രിയാത്മകമായി സമീപിക്കുന്നവര്‍ തന്നെത്തന്നെയും മറ്റുള്ളവരെയും ഉദ്ധരിക്കുന്നവരായിരിക്കും. നമ്മുടെ ജീവിതത്തില്‍ നിനച്ചിരിക്കാത്ത വേളകളില്‍ പല സംഭവങ്ങളും പരിത:സ്ഥികളും ഉണ്ടായേക്കാം. അവയെ നിഷേധാത്മകമായി സമീപിക്കാതെ ക്രിയാത്മകമായ മനോഭാവത്തോടെ സ്വീകരിക്കാന്‍ തയ്യാറായാല്‍ ജീവിതം സൗഭാഗ്യകരമായിത്തീരും.

 

നമുക്ക് ലഭിക്കേണ്ടതായ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളുമൊക്കെ വൈകിയാണെങ്കിലും നമ്മെ തേടിയെത്തും. അതല്ല നമുക്കര്‍ഹമല്ലാത്തതാണെങ്കില്‍ നമ്മെ വട്ടമിട്ടു പറന്നാല്‍ പോലും നമുക്ക് ലഭ്യമാകില്ല. അതാണ് ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് വിലപിക്കുന്നതിന്റെ പൊരുള്‍. നമ്മുടെ കടമകള്‍ ആത്മാര്‍ഥമായി നിര്‍വഹിച്ചു കഴിഞ്ഞാല്‍ ഫലം താനെയെത്തും. അതിന് ആദ്യം നിഷേ ധാത്മക ചിന്തകളെ നമ്മുടെ പരിധിക്കപ്പുറത്താക്കുക. നാം പരിധിക്കു പുറത്താകാതെയുമിരിക്കുക.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px