തിരുവനന്തപുരം∙ കേരളത്തില്‍ വ്യാഴാഴ്ച 30,491 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,84,21,465 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 44,369 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവ് ആയവർ
മലപ്പുറം 4746
തിരുവനന്തപുരം 3969
എറണാകുളം 3336
കൊല്ലം 2639
പാലക്കാട് 2560
ആലപ്പുഴ 2462
തൃശൂര്‍ 2231
കോഴിക്കോട് 2207
കോട്ടയം 1826
കണ്ണൂര്‍ 1433
പത്തനംതിട്ട 991
ഇടുക്കി 846
കാസര്‍കോട് 728
വയനാട് 517
നെഗറ്റീവ് ആയവർ
തിരുവനന്തപുരം 5512
കൊല്ലം 2017
പത്തനംതിട്ട 1623
ആലപ്പുഴ 2214
കോട്ടയം 2502
ഇടുക്കി 1672
എറണാകുളം 4418
തൃശൂര്‍ 7332
പാലക്കാട് 4701
മലപ്പുറം 5729
കോഴിക്കോട് 3823
വയനാട് 823
കണ്ണൂര്‍ 1255
കാസര്‍കോട് 748
യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), ദക്ഷിണാഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 28,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2042 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4538, തിരുവനന്തപുരം 3699, എറണാകുളം 3243, കൊല്ലം 2620, പാലക്കാട് 1260, ആലപ്പുഴ 2423, തൃശൂര്‍ 2217, കോഴിക്കോട് 2121, കോട്ടയം 1730, കണ്ണൂര്‍ 1330, പത്തനംതിട്ട 956, ഇടുക്കി 798, കാസര്‍കോട് 716, വയനാട് 505 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, എറണാകുളം 13, കൊല്ലം 11, പാലക്കാട്, കാസര്‍കോട് 10 വീതം, തിരുവനന്തപുരം 9, പത്തനംതിട്ട 8, തൃശൂര്‍, വയനാട് 6 വീതം, കോഴിക്കോട് 4, ഇടുക്കി 3, ആലപ്പുഴ 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 3,17,850 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,38,887 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,99,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,60,653 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 38,685 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3972 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 5 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 866 ഹോട്സ്‌പോട്ടുകളാണുള്ളത്.













