ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയും ഇന്ന് വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയായി. ഡീസലിന് 90 രൂപ 37 പൈസ.













