നിലച്ച ക്ലോക്ക് ഒന്നുകൂടി പൊടി തട്ടി. മിനുക്കിയ കണ്ണാടിയിൽ വെറുതെ ഒന്നു നോക്കി ചിരി മാഞ്ഞ മുഖം ഒന്നു തടവി വലിഞ്ഞു മുറുകിയ ആ ചിരിയിലെന്തോ പതിയിരിപ്പുണ്ടെന്ന തോന്നൽ മുഖം മൂടി ഒന്നു കൂടി വിസ്തരിച്ചിട്ടു. വിറയാർന്നുണ്ടുകൾക്കുമ്പോൾ ഒരു മറയുണ്ട് ചായം തേച്ച മുഖമിനി വേണ്ട വിളമ്പി വച്ച ആഹാരം പോലും മടുപ്പിക്കുന്നു. മേച്ചിൽപുറങ്ങളില്ലാത്ത കാലികൾ പോടുകളില്ലാത്ത പ്ലാസ്റ്റിക് മരങ്ങൾ തീരം തേടുന്ന തിരകണക്കെ ആകാശം നിറയെ പിറവകൾ ലക്ഷ്യമിട്ടു പറക്കുമ്പോഴും തെന്നലിലാടുന്ന ഓലഞ്ഞാലികളും പാടുന്ന കിളികളും ഒന്നോർമ്മിപ്പിക്കുന്നു ഇതും കടന്നുപോകും ഒരു പ്രത്യാശ കൂടി വിടർത്തുന്നു. ഇനിയുമൊത്തുചേരണം വരുമൊരു ദിനം നമുക്കായി അതിവിദൂരമാം ഭാവിയിൽ☘️☘️
ജൂൺ 2021
ബിന്ദു. കെ.എം
About The Author
No related posts.