LIMA WORLD LIBRARY

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്ക് രോഗം, 3303 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 3303 മരണം സ്ഥിരീകരിച്ചു. 1,32,062 പേര്‍ രോഗമുക്തി നേടി. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി ഉയര്‍ന്നു. ആകെ മരണം 3,70384. ആരെ രോഗമുക്തരുടെ എണ്ണം 2,80,43,446. നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 25,31,95,048 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കേരളം ഇന്ന് രാജ്യത്ത് തമിഴ്നാടിന് താഴെ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 80834 പുതിയ രോഗികളില്‍ 85 ശതമാനവും (68975) അസം (3463), പശ്ചിമബംഗാള്‍ (4286), ഒഡീഷ (4852), ആന്ധ്രാപ്രദേശ് (6952), കര്‍ണ്ണാടക (9785), മഹാരാഷ്ട്ര (10697), കേരളം (13832), തമിഴ്നാട് (15108) എന്നീ 8 സംസ്ഥാനങ്ങളില്‍ നിന്നാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px