LIMA WORLD LIBRARY

ഫിൻലൻഡിൽ ജനവിധി തേടി 3 മലയാളികൾ

ഹെൽസിങ്കി ∙ ഫിൻലൻഡിൽ ഇന്നു നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 3 മലയാളികൾ ജനവിധി തേടുന്നു. രഞ്ജിത് കുമാർ പ്രഭാകരൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി), റോൾസ് ജോൺ വർഗീസ് (സെന്റർ പാർട്ടി), മാത്യു മയിലപ്പറമ്പിൽ (സ്വീഡിഷ് പീപ്പിൾസ് പാർട്ടി ഓഫ് ഫിൻലൻഡ്) എന്നിവരാണു മത്സരിക്കുന്നത്.

നിലവിൽ ഹമീൻലിന്ന മുനിസിപ്പാലിറ്റി വൈസ് ചെയർമാനായ രഞ്ജിത്തിന് ഇതു നാലാം മത്സരമാണ്. 3 തവണയും ജയിച്ച അദ്ദേഹം 12 വർഷമായി മുനിസിപ്പൽ ബോർഡിലുണ്ട്. എറണാകുളം മരട് സ്വദേശിയാണ്. കുവോപ്പിയോയിൽ റോൾസിന് ഇതു രണ്ടാം മത്സരമാണ്. 2017 മുതൽ മുനിസിപ്പാലിറ്റി ബോർഡിലുണ്ട്. ചെങ്ങന്നൂർ സ്വദേശിയാണ്. ആദ്യമായി ജനവിധി തേടുന്ന മാത്യു കോതനല്ലൂർ സ്വദേശിയാണ്.

English Summary: Three malayalis contesting in finland muncipal election

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px