പ്രീയം എന്റെ പ്രകൃതി – അനിത വി ദിവോദയം

Facebook
Twitter
WhatsApp
Email

നീയാണു മനുജാ സൃഷ്ടിതൻ കിരീടം…
നീ വസിക്കും പരിവട്ടമിതു പരിസ്ഥിതി…
നിനക്കുമിനിവരും നിവാസികൾക്കും…
പരിപാലനമിതു നിൻ കരങ്ങളാൽ മാത്രം…
മനുജാ നീതന്നെ പരിസ്‌ഥിതിപാലകൻ…

കാവുകൾവേണം നിറഞ്ഞതു കിളിവേണുവാകണം…
കാടുകൾവേണം നിറഞ്ഞതുനിറയെ മുഴക്കങ്ങൾ ആകണം…
കാട്ടാറുവേണം ഒഴുകണം പുഴയായി നിറയണം…
ഇടനാഴി നിറയണം
നനവുള്ള കാറ്റതിൽ മൂളണം…
പുഞ്ചകൾവേണം നിറയണമതിലഞ്ചു ചങ്ങഴിയിങ്ങനെ…
ഇടനെഞ്ചിലേറ്റാൻ മൊഞ്ചുന്ന വായുവേണം…
ഇടറാതെ പെയ്യുവാൻ മഴമഞ്ഞു വേണം…

പാഴ്ജന്യമൊന്നുമേ വേണ്ട നമുക്കിനി, അഗ്നിക്കാഹാരമായി കൊടുക്കമവയെ…
കൂടാരമൊന്നുമേ കൂറ്റനാകേണ്ട, പുകതുപ്പും കുഴലുകൾ പുലരേണ്ടനമുക്കിനി…
പാടങ്ങളൊക്കെയും പച്ചിപ്പിൽ നെയ്യാം ഭൗമികയതിലങ്ങു പുതച്ചുറങ്ങട്ടെ…
ചങ്ങാതിമാർ നമുക്ക് ഒരൊമരങ്ങളും…
ചങ്ങാത്തം കൂടിമുറിക്കവേണ്ട…
നട്ടുനനച്ചിടാം നന്മമരങ്ങളൊന്നായി… കാത്തിടാം അമ്മയാംപ്രേകൃതിയെ…
നാവിൽ നിറയട്ടെ പ്രകൃതിമന്ത്രം, മരമൊരുവരമാണ്. മനുജാ,
നീയാണു പരിസ്‌ഥിതി പാലകൻ….

അനിത വി ദിവോദയം

About The Author

One thought on “പ്രീയം എന്റെ പ്രകൃതി – അനിത വി ദിവോദയം”
  1. നല്ല കവിത.
    സ്നേഹാദരങ്ങൾ: സതീഷ് ചേലാട്ട്

Leave a Reply

Your email address will not be published. Required fields are marked *