” അകലങ്ങളരി കിലായ് തീരുമീ വേളയിൽ
നമ്മളിന്ന ന്യരോ?….
ഉറ്റവർ കാണാതിരുന്നെങ്കിലും
കരളിൽ തുടിക്കു മീ സ്നേഹാക്ഷരം
ഇരുളിന്നിടന്നാഴിയിൽ വാതായനങ്ങൾ സാക്ഷിയായ് രാത്രി തൻ ഏകാന്ത യാമങ്ങളിൽ ഇമനട്ടു നിൽക്കുമാ ഭൂതകാലത്തിൻ സ്മൃതി മണ്ഡപങ്ങളിൽ
ബാക്കിയാവുന്നിതോർമ്മകൾ
ബാല്യകാലത്തിൻ മധുര സ്മരണകൾ
അകലാൻ മടിക്കുന്ന സൗഹൃദങ്ങൾ!
പടിവാതിൽക്കലെത്തി മടങ്ങുന്നുവോ?….
ആത്മനൊമ്പരങ്ങൾ വേറിട്ട കാഴ്ചകൾ പുറം തിരിയുന്നിതാ കാല ചക്രത്തിൽ ജീവിത നൗകയിലേറി നാമെന്തിനോ തേടിയലയുന്നു നിത്യവും
മൗനത്തിൽ അക്ഷര പ്രാവുകൾ കൊത്തിപ്പെറുക്കുന്നു വീണ്ടും പറക്കുന്നു കുറുകാതെ കുറുകുന്നു മറക്കാത്ത രാഗങ്ങളാൽ പൊടിയണിഞ്ഞ തംബുരുവിൽ വിരൽ മീട്ടിടുന്നു
കരളു പിളർക്കുമാ തന്ത്രി തൻ ഗദ്ഗദം അതിലലിഞ്ഞില്ലാ തനു ദിനമെന്നു o
തുടരുന്നു ജീവിത തീർത്ഥയാത്രയുമീ ദുരിത കാലത്തിൻ പ്രഹേളികയിൽ🍂
About The Author
No related posts.