LIMA WORLD LIBRARY

വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; തീവ്രവ്യാപനശേഷി: ആശങ്ക

ഹൈദരാബാദ്∙ ഇന്ത്യയിൽ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം. ഡെൽറ്റ പ്ലസ് (B.1.617.2.1) എന്ന പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. ജൂൺ 7 വരെ 6 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. ഇത് അതീവവ്യാപനശേഷിയും മാരകമാകാന്‍ സാധ്യതയുള്ളതുമാണെന്നാണ് മുന്നറിയിപ്പ്. കോവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആന്റിബോഡി മിശ്രിതം ഡെൽറ്റ പ്ലസിനെതിരെ ഫലപ്രദം ആകില്ലെന്ന വിദഗ്ധരുടെ അഭിപ്രായം ആശങ്കയ്ക്ക് ഇടയാക്കുന്നു.

 

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ റിപ്പോർട്ട് പ്രകാരം ഈ ഡെൽറ്റ വേരിയന്റിന്റെ 63 ജീനോമുകളാണ് മ്യൂണിക്കിലെ ഗ്ലോബൽ സയൻസ് ഇൻഷ്യേറ്റീവ്(GISAID) തിരിച്ചറിഞ്ഞിട്ടുള്ളത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px