ലോകത്ത് കോവിഡ് മരണം 40 ലക്ഷം കടന്നു. യുഎസ്എ, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് ഇതില്‍ പകുതിപ്പേരും മരിച്ചത്. മരണസംഖ്യ ഇരുപതുലക്ഷമാകാന്‍ ഒരു വര്‍ഷമെടുത്തപ്പോള്‍ നാല്‍പതു ലക്ഷമാവാന്‍ വേണ്ടിവന്നത് 166 ദിവസം മാത്രമാണ്.
ഒരു ദിവസത്തെ മൂന്നു മരണത്തില്‍ ഒരെണ്ണം ഇന്ത്യയിലാണെന്നും റോയിട്ടേഴ്സ് പഠനം വ്യക്തമാക്കുന്നു. അതേസമയം, ജനസംഖ്യാനുപാതം കണക്കിലെടുത്താല്‍ കൂടുതല്‍ മരണം പെറു, ഹംഗറി, ബോസ്നിയ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ്.













