LIMA WORLD LIBRARY

ഓസ്ട്രിയയ്ക്കെതിരെ മിന്നും ജയം; ഗ്രൂപ്പ് ചാംപ്യൻമാരായി ഹോളണ്ട്

ഒരുമല്‍സരം ബാക്കിനില്‍ക്കെ ഗ്രൂപ്പ് ചാംപ്യന്‍മാരായി യൂറോ കപ്പ്  പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഹോളണ്ട്. ഓസ്ട്രിയയെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് തോല്‍പിച്ചത്.  12 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമിട്ട് ഹോളണ്ട് യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍. 11ാം മിനിറ്റില്‍ തന്നെ ഡെംഫ്രിസിനെ വീഴ്ത്തിയതിന് ഹോളണ്ടിന് പെനല്‍റ്റി. അടുത്തസീസണില്‍ ബാര്‍സ േജഴ്സി അണിയാന്‍ പോകുന്ന മെംഫിസ് ഡീപേയ്ക്ക് ലക്ഷ്യം തെറ്റിയില്ല.

രണ്ടാം പകുതിയില്‍ ഡീപേയ് മൈതാനമധ്യത്തുനിന്ന് നല്‍കിയ പന്ത് ഡോനിയെല്‍ മലാന്‍ ഗോള്‍മുഖം വരെയെത്തിച്ചു. ഫിനിഷ് ചെയ്തത് ഡെംഫ്രിസ്.

വിലക്കിനെതുടര്‍ന്ന് മല്‍സരം നഷ്ടമായ മാര്‍ക്കോ അര്‍ണോട്ടോവിച്ചിന്റെ അസാന്നിധ്യം ഓസ്ട്രിയന്‍ മുന്നേറ്റങ്ങളെ ദുര്‍ബലമാക്കി. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ദുര്‍ബലരായ നോര്‍ത്ത് മാസിഡോണിയയാണ് ഹോളണ്ടിന്റെ എതിരാളികള്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px