ഇന്ന് വായനദിനം : (ജൂൺ 19 ) പുസ്തകത്തെ സ്നേഹിച്ച് ദേശീയ റിക്കാർഡിൽ ഇടം നേടി ബിന്നി സാഹിതി എന്ന അധ്യാപകൻ

Facebook
Twitter
WhatsApp
Email

പുസ്തകത്തെ സ്നേഹിച്ച് ദേശീയ
റിക്കാർഡിൽ ഇടം നേടി ബിന്നി സാഹിതി എന്ന അധ്യാപകൻ

തിരുവനന്തപുരം:
പുസ്തകങ്ങളെ സ്നേഹിച്ച് ബുക്ക് ഓഫ്
റികാർഡിൽ ഇടം നേടി ഒരധ്യാപകൻ.

യൂണി വേഴ്സൽ ബുക്ക് ഓഫ് റിക്കാർഡിലാണ് പട്ടം സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ചരിത്ര അധ്യാപകനായ ബിന്നി സാഹിതിക്കാണ് ഈ അപൂർവ്വ നേട്ടം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീക രിച്ച അധ്യാപകൻ എന്ന നിലയിലാണ് ബിന്നി സാഹിതി ദേശീയ റിക്കാർഡ്സിൽ ഇടം നേടിയതെന്ന് യൂണി വേഴ്സൽ ബുക്ക്സ് ഓഫ് റിക്കാർഡ് ചീഫ് എഡിറ്റർ സുനിൽ ജോസഫ് പറഞ്ഞു.

ദേശീയ ബുക്ക് ഓഫ് റിക്കാർഡ് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിച്ചു.
മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ദേവകി അധ്യക്ഷത വഹിച്ചു.

ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ സാംസ്കാരിക കേരളത്തിന് പിൻഗാമി ആയ പി.എൻ. പണി ക്കരുടെ പിൻതല മുറക്കാരനായ ബിന്നി
പുസ്തകമെഴുത്തിനെ പ്രോത്സാഹിപ്പിക്കുകയും. പുതിയ എഴുത്തുകാരെ കണ്ടെത്തുകയും ചെയ്താണ് സാംസ്കാരിക രംഗത്ത് ശ്രദ്ധേയനാകുന്നത്
മുഖ്യധാര പുസ്തക പ്രസാധകർ അവഗണിക്കുന്ന പുതുമുഖ എഴുത്തു കാരുടെ രചനകൾ പ്രസിദ്ധീകരിച്ചാണ് ബിന്നി എഴുത്തിൻ്റെ മേഖലയിൽ ശ്രദ്ധേയനാ വുന്നത്.
പ്രധാനമായും അധ്യാപ കർ ,വിദ്യാർത്ഥി കൾ തുടങ്ങിയവരു ടെ എഴുത്തിനെ യാണ് പുസ്തകമായി പ്രസിദ്ധീകരിക്കുന്ന തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത് .

അദ്ധ്യാപകൻ ഡോക്യുമെന്ററി സ്ക്രിപ്റ്റ് റൈറ്റർ സ്കൂൾ റേഡിയോ
കൺസൾട്ടൻ്റ് പുസ്തക പ്രസാധകൻ എഡിറ്റർ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്. എസ്. സി. ഇ ആർ. ടി യുടെ സ്കൂൾ പാഠപുസ്തക നിർമ്മാണ സമിതിയിലും അധ്യാപക സഹായി നിർമ്മാണത്തിലും പങ്കാളി ആയിരുന്നു എസ് സി ഇ ആർ ടി യിൽ കോർ എസ് ആർ ജി അംഗം നൂതന ഗവേഷണപദ്ധതി അംഗം, സീമാറ്റിൽ റിസോഴ്സ് പേഴ്സൻ ,1.14 സാഹിതി വാണി ഡയറക്ടർ ജനറൽ, സാഹിതി ഇൻറർനാഷണൽ സെക്രട്ടറി ജനറൽ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു

855 ൽ പരം പുസ്തകങ്ങളുടെ എഡിറ്റിംഗ് നിർവഹിക്കുകയും 17 പുസ്തകങ്ങൾ എഡിറ്ററായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിലാവുണ്ണുന്ന പക്ഷി
പറയാൻ ബാക്കി വച്ചത്
സഫലമീ ജീവിതം
ശേഷിക്കുന്ന നിഴലുകൾ
നിറഭേദങ്ങൾ അണയാത്ത കനൽ
വായനായനം
പരശുറാം എക്സപ്രസ്നിഴൽ രൂപങ്ങൾ
ജാലകം തുറക്കുമ്പോൾ
. ഇതു സ്വപ്നമല്ല
ലോക് ഡൗൺ, നഖക്ഷതങ്ങൾ,
ഇസഹാക് കുരുക്കളുടെ നിയമസഭാപ്രസംഗങ്ങൾ
.സംസ്ഥാന സ്കൂൾ കായികോത്സവം മാഗസിൻ (വിസ്മയ)
ഗാന്ധി ദർശനം
വായനയുടെ വർത്തമാനം
തുടങ്ങിയവയാണ് എഡിറ്റ് ചെയ്ത പുസ്തകങ്ങൾ

കെ.സി. ബി.സി. വിദ്യാഭ്യാസ കമ്മീഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള കാതലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ സംസ്ഥാന ട്രഷറർ ആയിരുന്നു.
പത്തനംതിട്ട ജില്ലയിലെ കൈതപ്പറമ്പ് സ്വദേശി ആയ ബിന്നി തിരുവനന്തപുരത്ത് പാറ്റൂർ ഹൗസിംഗ് ബോട് കോംപ്ലക്സിൽ ആണ് താമസo

ഫോട്ടോ അടിക്കുറിപ്പ്..

യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കാർഡിൻ്റെ സാക്ഷ്യ പത്രം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപ കുമാർ ബിന്നി സാഹിതിക്ക് സമർ പ്പിക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *